കേരള സംഗീത നാടക അക്കാദമി ഒരുക്കിയ ദ്വിദിന ‘ത്രിഭംഗി' ദേശീയ നൃത്തോത്സവം തുടക്കമായി

08:23 PM Sep 13, 2025 | AVANI MV

തളിപ്പറമ്പ് : കേരള സംഗീത നാടക അക്കാദമി ഒരുക്കിയ ദ്വിദിന  ‘ത്രിഭംഗി' ദേശീയ നൃത്തോത്സവം തുടക്കമായി.കെ കെ എൻ പരിയാരം ഹാളിൽ വർണവിസ്‌മയങ്ങളോടെ നൃത്തച്ചുവടുകൾ നിറഞ്ഞാടിയ വേദിയിൽ നൃത്തോത്സവം  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി  ഉദ്ഘാടനം ചെയ്‌തു.അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അധ്യക്ഷനായി. ഡോ. രാജശ്രീ വാര്യർ  മുഖ്യാതിഥിയായി.

  ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ,  സംഗീത നാടക അക്കാദമി അംഗം വി പി മൻസിയ, പി കെ ശ്യാമള  എന്നിവർ സംസാരിച്ചു. കൺവീനർ ശ്രീധരൻ സംഘമിത്ര സ്വാഗതവും എസ്‌ പി രമേശൻ നന്ദിയും പറഞ്ഞു.  തുടർന്ന്‌ പ്രൊഫഷണൽ നർത്തകിമാരുടെ 
നൃത്താവതരണവുമുണ്ടായി. രാവിലെ നടന്ന  നൃത്ത ശിൽപശാല ഡോ രാജശ്രീ വാര്യർ ഉദ്ഘാടനം ചെയ്തു ഡോ കലാമണ്ഡലം രചിത രവി, സുജാര രാമനാഥൻ,ഡോ ജോയ് കൃഷ്ണൻ എന്നിവർ ക്ലാസെടുത്തു.

 ഞായർ രാവിലെ 9.30 മുതൽ വിവിധ സെഷനുകളിൽ ക്ലാസെടുക്കും. പകൽ മൂന്നിനും വൈകിട്ട് ആറിനും  രാത്രി 8.3ന് പയ്യന്നൂർ ലാസ്യയുടെ  നൃത്താവിഷ്കാരത്തോടെ നൃത്തോത്സവം സമാപിക്കും.