കണ്ണൂർ : കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ സെപ്തംബർ 30ന് നടക്കുന്ന കേരള പ്രവാസി സംഘം കണ്ണൂർ ജില്ലാ സമ്മേളനത്തിൻറെ ഭാഗമായുള്ള ലോഗോ പ്രകാശനം എകെജി സഹകരണ ആശുപത്രി പ്രസിഡൻറ് പി പുരുഷോത്തമൻ നിർവഹിച്ചു.
കണ്ണൂരിൽ നടന്ന ചടങ്ങിൽ സംഘം ജില്ലാ പ്രസിഡൻറ് പി എം പി അബൂബക്കർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പ്രശാന്ത് കുട്ടാമ്പള്ളി സംസാരിച്ചു. അക്ഷര ഷാജി മട്ടന്നൂരാണ് ലോഗോ തയ്യാറാക്കിയത്.