ഇരിട്ടിയിൽ കുടുംബശ്രീ പ്രീമിയം കഫെയ്ക്ക് താഴുവീണു പൂട്ടിക്കെട്ടിയത് മന്ത്രി ഉദ്ഘാടനം ചെയ്ത ജില്ലയിലെ ആദ്യ സംരംഭം

10:05 AM Sep 15, 2025 | AVANI MV

ഇരിട്ടി: ഇരിട്ടിയിൽ കുടുംബശ്രീയുടെ പ്രീമിയം കഫെ അടച്ചുപൂട്ടി.തലശേരി- വളവുപാറ അന്തർ സംസ്ഥാന പാതയിൽ പായം പഞ്ചായത്തിലെ കുന്നോത്ത് കഴിഞ്ഞ ഒക്ടോബറിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത കുടുംബശ്രീ  റസ്‌റ്റോറൻ്റാണ് പൂട്ടിയത് രുചി വൈവിധ്യങ്ങൾ വിളമ്പി ഭക്ഷണ പ്രേമികളുടെ മനം കവരാനുള്ള  കുടുംബശ്രീയുടെ സ്വപ്‌നപദ്ധതികളിൽ ഒന്നായ  പ്രീമിയം കഫേ റസ്റ്റോറന്റാണ് പൂട്ടിയത്.  കുടുംബശ്രീയുടെ ജില്ലയിലെ ആദ്യത്തെ പ്രീമയം കഫെ യാണിത്. 

കണ്ണൂർ ജില്ലയിൽ മട്ടന്നൂരിലും കണ്ണൂരിലും ശ്രീകണ്ഠപുരത്തും  പ്രീമിയം കഫെ റസ്റ്റോറന്റ് തുറക്കാനുള്ള നടപടികളുമായി ജില്ലാമിഷൻ മുന്നോട്ട് പോകുന്നതിനിടയിലാണ് ആദ്യ സംരംഭം ഒരു വർഷം പോലും പൂർത്തിയാക്കാനാകാതെ പൂട്ടിയിട്ടിരിക്കുന്നത്. സംരംഭകയ്ക്ക് കുടുംബശ്രീ സബ്‌സിഡിയായി 9.50 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിരുന്നു. വാടക കെട്ടിടത്തിലാണ് റസ്റ്റോറന്റ് തുടങ്ങിയത്. ആറുമാസത്തെ വാടക കുടിശ്ശിക ചോദിച്ച കെട്ടിടം ഉടമക്കെതിരെ തൻ്റെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചു സംരംഭക ഇരിട്ടി പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടന്നുവരികയാണ്.