+

തെലങ്കാനയിൽ രണ്ടുവയസുകാരിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മയും കാമുകനും പിടിയിൽ

തെലങ്കാനയിൽ രണ്ടുവയസുകാരിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മയും കാമുകനും പിടിയിൽ

ഹൈദരാബാദ്: രണ്ടുവയസുകാരിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മയും കാമുകനും പിടിയിൽ. തെലങ്കാനയിലെ ശിവംപേട്ട് മണ്ഡലിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ മംമ്ത, ഇവരുടെ കാമുകൻ ഷെയ്ഖ് ഫയാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശിവംപേട്ട് മണ്ഡലിലെ ശാബാസ്പള്ളിയിൽ അഴുക്കുചാലിന് സമീപത്ത് രണ്ട് വയസുകാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയും കാമുകനും കുടുങ്ങിയത്.

ജൂൺ നാലിനാണ് മംമ്തയും കാമുകനും ചേർന്ന് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയത്. തുടർന്ന് ശിവംപേട്ട് മണ്ഡലിലെ ശാബാസ്പള്ളിയിൽ അഴുക്ക് ചാലിന് സമീപം കുഴിച്ച് മൂടുകയായിരുന്നു. കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കാമുകനുമായുള്ള ലൈംഗികബന്ധത്തിന് തടസമായതോടെയാണ് യുവതി രണ്ട് വയസുള്ള സ്വന്തം മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.

അമ്മയുടെ വീട്ടിലേക്കെന്ന് പറഞ്ഞായിരുന്നു യുവതി കുഞ്ഞുമായി വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ, പിന്നീട് യുവതിയേയും കുഞ്ഞിനേയും കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ് മംമ്തയുടെ ഭർത്താവായ കോട്ല രാജു മെയ് 27ന് പൊലീസിൽ പരാതി നൽകിയത്. ഭാര്യയേയും മകളേയും കാണുന്നില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ ആവുന്നില്ലെന്നുമായിരുന്നു രാജുവിന്റെ പരാതി.

മകളുമായി മംമ്ത പോയത് കാമുകനൊപ്പമായിരുന്നു. വീട്ടുകാരും പൊലീസും വലിയ രീതിയിൽ അന്വേഷിച്ചെങ്കിലും മംമ്തയുടെ ഫോൺ ട്രേസ് ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ സെപ്റ്റംബർ ആദ്യ വാരത്തിൽ മംമ്തയെ വളരെ അപ്രതീക്ഷിതമായാണ് ആന്ധ്രപ്രദേശിലെ നരസരോപേട്ടിൽ വച്ച് പൊലീസ് ക്യാമറയിൽ കണ്ടെത്തുന്നത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ കണ്ടെത്തിയ പൊലീസ് സെപ്റ്റംബർ 11നാണ് മംമ്തയേയും കാമുകനേയും നാട്ടിലേക്ക് തിരിച്ചെത്തിച്ചത്. ചോദ്യം ചെയ്യലിലാണ് മകളെ കൊലപ്പെടുത്തിയെന്ന് യുവതി വെളിപ്പെടുത്തിയത്.

 

facebook twitter