കണ്ണൂർ: 'വേൾഡ് ഹെൽത്ത് ഓർഗാനൈസേഷൻ ( WHO ) യുടെ സഹകരണത്തോടെ കമ്മ്യൂണിറ്റി ബേസ്ഡ് ന്യൂറോ റീഹാബിലിറ്റേഷൻ അന്താരാഷ്ട്ര സെമിനാർ കാഞ്ഞിരോട് തണൽ ക്യാമ്പസിൽ നടന്നു. സ്പൈനൽ കോഡ് ഇൻജുറി , സ്ട്രോക്ക് , ബ്രയിൻ ഇൻജുറി എന്നിവ മൂലം കിടപ്പിലായ രോഗികൾക്ക് ന്യൂറോ റീഹാബിലിറ്റേഷൻലൂടെ രോഗമുക്തി നേടാനുള്ള ആധുനികചികിത്സയാണ് ഈ കേന്ദ്രത്തിൽ നടന്നുവരുന്നത്.
രോഗിക്കും ഡോക്ടർക്കും ഒപ്പംസമൂഹം കൂടിഇടപെടൽ നടത്തുമ്പോൾ ചികിത്സാരംഗത്ത് ഉണ്ടാവുന്ന മികച്ച വിജയമാണ് തണലിൻ്റെ പ്രത്യേകത. ഇത് ദേശീയ തലത്തിൽ വിശകലനം ചെയ്യപ്പെടുകയും ഏറ്റവും മികച്ച ഒന്നായി അംഗീകരിക്കപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് WHO ഈ സെമിനാർ ഇവിടെ സംഘടിപ്പിച്ചത്.
തണൽ പ്രസിഡന്റ് വി. വി. മുനീർ അധ്യക്ഷനായ ചടങ്ങിൽ WHO യുടെ നാഷണൽ പ്രൊഫഷണൽ ഓഫീസർ ഡോക്ടർ. മുഹമ്മദ് അഷീൽ സെമിനാർ ഉത്ഘാടനം ചെയ്തു വിഷയം അവതരിപ്പിച്ചു.
വിവിധ സെഷനുകളിളായിന്യൂറോ റീഹാബ് മെഡിക്കൽമേഖലയിലെപ്രഗത്ഭരായ ഫാക്കൽറ്റിമാരായ ഡോ:.താഷി തൊഗ്ബെ,ഡോ: നവീൻ അനശ്വര,ഡോ: അഭിഷേക് ശ്രീവാസ്തവ,ഡോ: മാത്യുസ് നമ്പേലി,ഡോ: ശ്രീജിത്ത് ചുരപ്ര,ഡോ: മുനീർ ചാലിൽ,ഡോ: മുരളീധരൻ,ഡോ: ഹരിഹരൻ',ഡോ: അനിൽകുമാർ,ഡോ:സൗമ്യ എന്നിവർ വിവിധ സെക്ഷനുകളിൽ വിഷയാധിഷ്ഠിതമായി .പ്രബന്ധങ്ങൾ അവതരിപ്പിച്ചു.തണൽ ന്യൂറോ റിഹാബിലിറ്റേഷൻ ഫങ്ഷണൽ ഹെഡ് ഡോക്ടർ.ഫായിസ് മുഹമ്മദ്മോഡറേറ്ററായിരുന്നു.