ഒരു ഭാഗത്ത് തീ ആളിപ്പടരുമ്പോൾ മറുവശത്ത് മോഷണം, തളിപ്പറമ്പ് തീപിടിത്തത്തിനിടെ മോഷണം നടത്തിയ സി.സി.സി.ടി ദൃശ്യങ്ങൾ ലഭിച്ചു

11:42 PM Oct 12, 2025 | Desk Kerala

തളിപ്പറമ്പ് : തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപമുണ്ടായ  തീപിടുത്തത്തിനിടയിൽ തൊട്ടടുത്ത മറ്റൊരു കടയിൽ മോഷണം. നബ്രാസ് ഹൈപ്പർ മാർക്കറ്റിൽ നിന്നാണ്പത്തായിരം രൂപയിൽ കൂടുതൽ മൂല്യം വരുന്ന സാധനങ്ങൾ മോഷണം പോയത്. സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത് . ഇതേത്തുടർന്ന് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. തളിപ്പറമ്പ് നഗരം തീപിടിത്തത്തിൽ സ്തംഭിച്ച് നിൽക്കുമ്പോഴാണ് പർദ ധരിച്ചെത്തി മോഷണം നടത്തിയത്

' എകദേശം 10000 ത്തിലധകം രൂപ വില വരുന്ന സാധങ്ങളാണ് കടയിൽ നിന്ന് നഷ്ടപ്പെട്ടത് . തീപിടുത്ത സമയത്ത് നബ്രാസിലെ ജീവനക്കാരുടെ  ശ്രദ്ധ മാറിയപ്പോഴാണ് മോഷണം നടന്നത് . കയ്യിൽ കവറുമായി വന്ന്  പെർഫ്യൂം, വെളിച്ചെണ്ണ ചായപ്പൊടി, സൗന്ദര്യവർദ്ധ വസ്തുക്കൾ, അരി തുടങ്ങിയ വസ്തുക്കൾ മോഷ്ടിക്കുകയായിരുന്നു.  ഇതേതുടർന്ന് തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. മോഷ്ടാവിയുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലിസ്