+

കുഞ്ഞുകിളിയുടെ ജീവൻ രക്ഷിക്കാൻ ഒരു ആശുപത്രി യാത്ര; വൈറലായി നാലാം ക്ലാസ്സുകാരന്റെ പരിശ്രമം

അവശ നിലയിൽ കണ്ടെത്തിയ പക്ഷിക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിലേക്കോടി നാലാം ക്ലാസ്സുകാരൻ. പക്ഷിക്കുഞ്ഞുമായി ഹോമിയോ ആശുപതിയിലെത്തിയ മിടുക്കന്റെ ചിത്രം വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയും ഫെസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

കണ്ണൂർ  : അവശ നിലയിൽ കണ്ടെത്തിയ പക്ഷിക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിലേക്കോടി നാലാം ക്ലാസ്സുകാരൻ. പക്ഷിക്കുഞ്ഞുമായി ഹോമിയോ ആശുപതിയിലെത്തിയ മിടുക്കന്റെ ചിത്രം വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയും ഫെസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

പരിക്കളം ശാരദാ വിലാസം എയുപി സ്‌കൂൾ വിദ്യാർഥിയാണ് ജനിത്ത്.സ്‌കൂൾ അവധി ദിവസം വീടിനടുത്ത് കളിക്കുന്നതിനിടെയാണ് അവശനിലയിലായ പക്ഷിക്കുഞ്ഞിനെ ജനിത്ത് കാണുന്നത്.തുടന്ന് ആദ്യം പക്ഷിക്കുഞ്ഞിന് ജനിത്ത് വെള്ളം കൊടുത്തു. പക്ഷേ പക്ഷിക്കുഞ്ഞ് അനങ്ങിയില്ല.ഇതോടെ സുഹൃത്തായ ശ്രാവണിനെയും കൂട്ടി ജനിത്ത് നേരെ ഡോക്ടറെ കാണാൻ പുറപ്പെട്ടുകയായിരുന്നു. വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ സ്‌കൂളിന് മുൻവശത്തുള്ള ഹോമിയോ ഡിസ്‌പെൻസറിയിലേക്കാണ് ഇരുവരും സൈക്കിളിൽ പക്ഷിയുമായി എത്തിയത്. പക്ഷിക്കുഞ്ഞിനെ കാണാതായാൽ അമ്മപ്പക്ഷിക്ക് സങ്കടം വരുമെന്നോർത്തപ്പോഴായിരുന്നു ജീവൻ രക്ഷിക്കാനുള്ള പരിശ്രമം.

അവധി ദിനമായതിനാൽ കുട്ടികളെ സ്‌കൂളിനടുത്ത് കണ്ട അധ്യാപിക രമ്യ കാര്യം അന്വേഷിച്ചു. ടീച്ചറാണ് പക്ഷിക്കുഞ്ഞിനെ കൈയ്യിൽ പിടിച്ച് നിൽക്കുന്ന ജനിത്തിന്റെ ഫോട്ടോ സ്‌കൂൾ വാട്ട്‌സ് ഗ്രൂപ്പിലേക്ക് അയച്ചത്. സ്‌കൂളിലെ മറ്റൊരു അധ്യാപികയായ യജിനയാണ് ഈ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ജനിത്തിന്റെ ഈ ഫോട്ടോ ആണ് വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവർ ഷെയർ ചെയ്തത്. 

facebook twitter