കണ്ണൂർ ആറാട്ടുതറ വയലിൽ പരിഷത്ത് കൊയ്ത്തുത്സവം നടത്തി

10:40 PM Oct 21, 2025 | Desk Kerala

കണ്ണൂർ / മാവിലായി : അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനത്തിന്റെ ഭാഗമായി  കേരള ശാസ്ത്ര സാഹിത്യപരിഷത്  മൂന്നാം പാലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
മാവിലായി ആറാട്ടുതറ വയലിൽ കൊയ്ത്തുത്സവം  നടത്തി.

കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിജു ഉദ്ഘാടനം ചെയ്തു. പരിഷത്തിനു വേണ്ടി പി.വി രഹന ഗ്രാമീണ വനിതാ ദിന സന്ദേശം നൽകി. മുതിർന്ന പരിഷത്ത് അംഗം ഇ.കുഞ്ഞികൃഷ്ണൻ  അഭിസംബോധന ചെയ്ത് സംസാരിച്ചു.

തൊഴിലുറപ്പ് തൊഴിലാളികളായ നാവത്ത് സുശീല , പൂന്തോട്ടത്തിൽ  അഷിത എന്നിവർ തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ അവതരിപ്പിച്ചു. പെരളശ്ശേരി ഗ്രാമ പഞ്ചായത്തിലെ കുട്ടി കർഷകനായി തെരഞ്ഞെടുത്ത പ്രയാഗ് പി യെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് ഇ. വിനോദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബി. സഹദേവൻ സ്വാഗതവും  വി.കെ.ഷിനോദ് നന്ദിയും രേഖപ്പെടുത്തി.