+

കണ്ണൂരിൽ ട്രെയിൻ തട്ടി ചികിത്സയിലായിരുന്ന നിർമ്മാണ തൊഴിലാളി മരണമടഞ്ഞു

ട്രെയിൻ തട്ടി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായി മധ്യവയസ്ക്കൻ മരണപ്പെട്ടു. കൊളച്ചേരി വെള്ളുവളപ്പിൽ ഹൗസിലെ കെ ശിവദാസൻ (52) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്.


കണ്ണൂർ: ട്രെയിൻ തട്ടി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായി മധ്യവയസ്ക്കൻ മരണപ്പെട്ടു. കൊളച്ചേരി വെള്ളുവളപ്പിൽ ഹൗസിലെ കെ ശിവദാസൻ (52) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെയാണ് കണ്ണൂർ പാറക്കണ്ടിക്ക് സമീപം നിർമാണ തൊഴിലാളിയായ ശിവദാസനെ ട്രെയിൻ തട്ടിയ പരിക്കുകളോടെ കണ്ണൂർ ജില്ലാ ആശുപത്രിയിലും  പരിയാരം മെഡിക്കൽ കോളേജിലും ശ്രീചന്ദിലും ശേഷം കോഴിക്കോട്ടേക്കും മാറ്റിയത്.

ഭാര്യ: പ്രീജ (മാട്ടൂൽ ). മക്കൾ : ആതിര, അഞ്ജു. മരുമക്കൾ: വിപിൻ (പെരുമാച്ചേരി), മിഥുൻ (കൊളച്ചേരി). സഹോദരങ്ങൾ : സരോജിനി, ദേവി, പങ്കജം, പത്മിനി, പരേതയായ കുഞ്ഞിപ്പാറു. 
 

Trending :
facebook twitter