+

തോലമ്പ്രയിൽ വളർത്തു പട്ടിയെ അഞ്ജാത ജീവി കടിച്ചു കൊന്നു : പുലി ഭീതിയിൽ നാട്ടുകാർ

വളർത്തുനായയെ അഞ്ജാത ജീവി കടിച്ചു കൊന്നു. പുലിയാണെന്ന ഭീതിയിൽ പ്രദേശവാസികൾ 'തോ ലാമ്പ്ര താറ്റിയോട് ചട്ടിക്കരിയിലെ പാറടിയിൽ ജോസിൻ്റെ വീട്ടിൽ വളർത്തി വരികയായിരുന്ന ജർമ്മൻ ഷെപ്പേർഡ് നായയൊണ് അജ്ഞാത ജീവി ഇന്ന് പുലർച്ചെ കടിച്ചു കൊന്നത്.


മാലൂർ : വളർത്തുനായയെ അഞ്ജാത ജീവി കടിച്ചു കൊന്നു. പുലിയാണെന്ന ഭീതിയിൽ പ്രദേശവാസികൾ 'തോ ലാമ്പ്ര താറ്റിയോട് ചട്ടിക്കരിയിലെ പാറടിയിൽ ജോസിൻ്റെ വീട്ടിൽ വളർത്തി വരികയായിരുന്ന ജർമ്മൻ ഷെപ്പേർഡ് നായയൊണ് അജ്ഞാത ജീവി ഇന്ന് പുലർച്ചെ കടിച്ചു കൊന്നത്. രാവിലെ വീട്ടുകാർ എഴുന്നേറ്റ് നായയുടെ ശബ്ദം കേൾക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് വീട്ടുവളപ്പിൽ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തിയത്.

പ്രദേശത്ത് നേരത്തെയും പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതുപ്രകാരം സ്ഥലം സന്ദർശിക്കും.
 

facebook twitter