+

ആക്രി പൊറുക്കി ജീവിച്ചിരുന്ന സെൽവിയെ ശശി ഇല്ലാതാക്കിയത് മദ്യ ലഹരിയിൽ; പൊലിസിൻ്റെ പഴുതടച്ച അന്വേഷണത്തിലൂടെ മുങ്ങിയ പ്രതി പിടിയിലായി

ആക്രി പെറുക്കി ജീവിക്കുന്ന 'മധ്യവയസ്ക്കനായ 'സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി


കണ്ണൂർ :ആക്രി പെറുക്കി ജീവിക്കുന്ന 'മധ്യവയസ്ക്കനായ 'സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.കണ്ണൂർ നഗരത്തിൽ ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തുന്ന സ്ത്രീയെ കൊലപ്പെടുത്തി കടന്നു കളഞ്ഞ പ്രതിയെ പൊലിസ് രണ്ടു ദിവസത്തിനുള്ളിൽപിടികൂടുകയായിരുന്നു.

മലപ്പുറം സ്വദേശി ശശി (52) യെയാണ് ടൗൺ സ്റ്റേഷൻ ഇൻസ് പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത്.തോട്ടട സമാജ് വാദി കോളനിയിലെ സെൽവി (53)യെയാണ് ചൊവ്വാഴ്ച രാവിലെ കണ്ണൂർ പാറക്കണ്ടി ബിവറേജ് ഔട്ട്ലെറ്റിന് പിറക് വശം വരാന്തയിൽ ദുരുഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 

തുടർന്ന് പരാതിയിൽ കേസെടുത്ത പോലീസ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കൊലപാതകമെന്ന സൂചനയെ തുടർന്ന് നടത്തിയഅന്വേഷണത്തിലാണ് പ്രതി പിടിയിലായത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സെൽവിയുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ കുറെക്കാലമായി കണ്ണൂരിൽ തങ്ങിയിരുന്ന ശശിക്ക് സെൽ വി യുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. മദ്യപിച്ചതിനു ശേഷം ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് പൊലിസ് അറിയിച്ചു.

facebook twitter