ഭക്തിയുടെ നിറവിൽ മാടായിക്കാവിലമ്മയ്ക്ക് പുതു നെല്ല് സമർപ്പിച്ചു

09:06 AM Oct 23, 2025 | AVANI MV

പഴയങ്ങാടി: ഭക്തിയുടെ നിറവിൽ മാടായിക്കാവിൽ പത്താമുദയ അടിയന്തരത്തിനുള്ള പുത്തരിയും പുതിയതും നിവേദിക്കാനുള്ള പുതിയ നെല്ല്സമർപ്പിച്ചു. തെക്കൻ പൊള്ളഗോപാലൻ്റെ നേതൃത്വത്തിൽ ഉള്ള സംഘം കതിർവെക്കും തറയിൽ എത്തി വാദ്യത്തിൻ്റെ അകമ്പടിയോടെ മാടായിക്കാവിൻ്റെ പടിഞ്ഞാറെ നടയിൽ എത്തി പുതുനെല്ല് സമർപ്പിച്ചത്.

 ക്ഷേത്രം ശാന്തികാർനെല്ല്സ്വീകരിച്ചു.വൈക്കോൽ കൊണ്ട്തീർത്ത പ്രതേകം പൊതികളിലാണ് നെല്ല് കൊണ്ടുവരുന്നത്.15 പൊതികളാണ് ഇത്തരത്തിൽ സമർപ്പിക്കുന്നത് .