
കൊല്ലം : കരുനാഗപ്പള്ളിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു. കൊല്ലം സ്വദേശിനി ഗാർഗി ദേവിയാണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി. മോഡൽ പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർത്ഥിനിയായിരുന്നു ഗാർഗി ദേവി.
കൊല്ലം മെമു കടന്നുപോകുമ്പോൾ ട്രാക്കിനോട് ചേർന്ന് നടക്കുകയായിരുന്നു കുട്ടിയെ ട്രെയിൻ തട്ടുകയായിരുന്നു. ഹെഡ്സെറ്റ് ഉപയോഗിച്ച് ട്രാക്കിന് സമീപത്ത് കൂടെ നടന്നതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെടാതെ പോയതാകാം ദുരന്തത്തിന് കാരണമായതെന്ന് പോലീസ് കരുതുന്നു.