+

എസ്.വൈ.എസ് തളിപ്പറമ്പ സോൺ സ്നേഹലോകം 26 ന്

എസ്.വൈ.എസ് തളിപ്പറമ്പ സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹ ലോകം ഏകദിന പ്രോഗ്രാം ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ തളിപ്പറമ്പ കപ്പാലം ജംഗ്ഷനിൽ നടക്കും.

തളിപ്പറമ്പ : എസ്.വൈ.എസ് തളിപ്പറമ്പ സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹ ലോകം ഏകദിന പ്രോഗ്രാം ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ തളിപ്പറമ്പ കപ്പാലം ജംഗ്ഷനിൽ നടക്കും. രാവിലെ 9 മണിക്ക് നടക്കുന്ന തങ്ങൾ പള്ളി മഖാം സിയാറത്തിന് അൽ ഹുദാ മുദരിസ് അബ്ദുല്ല അഹ്സനി മണ്ണാർക്കാട് നേതൃത്വം നൽകും. സ്വാഗത സംഘം ചെയർമാൻ കെ.പി അബ്ദുൽ ജബ്ബാർ ഹാജി പതാക ഉയർത്തും. 

മൗലിദ് സദസ്സിന് സയ്യിദ് ഫള്ൽ തങ്ങൾ നേതൃത്വം നൽകും. സോൺ പ്രസിഡന്റ്‌ കെ. ഹബീബുല്ല ഹാറൂനിയുടെ അധ്യക്ഷതയിൽ എസ്‌.എം.എ സംസ്ഥാന ഉപാധ്യക്ഷൻ കെ. അബ്ദുർറശീദ് ദാരിമി നൂഞ്ഞേരി ഉദ്ഘാടനം ചെയ്യും. തിരുനബി (സ) : കർമ്മ ഭൂമിക, മധ്യമ നിലപാടിൻ്റെ സൗന്ദര്യം എന്നീ വിഷയങ്ങളിൽ മർകസ് നോളജ് സിറ്റി ശരീഅത്ത് വിഭാഗം മേധാവി മുഹ്‌യിദ്ദീൻ ബുഖാരി മലപ്പുറം ക്ലാസുകൾ അവതരിപ്പിക്കും.

1.30 ന് നടക്കുന്ന ഉസ്‌വതുൻ ഹസന സെഷന് മർസൂഖ് സഅദി പാപ്പിനിശ്ശേരി നേതൃത്വം നൽകും. 2.30ന്  നബി സ്നേഹത്തിന്റെ മധുരം എന്ന വിഷയത്തിൽ എസ്.വൈ.എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. മുഹമ്മദ്‌ റാശിദ്‌ ബുഖാരി ക്ലാസെടുക്കും. വൈകുന്നേരം 4 മണിക്ക് പൂർണ്ണതയുടെ  മനുഷ്യകാവ്യം എന്ന വിഷയത്തിൽ സെമിനാർ നടക്കും എസ്.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സഖാഫി കടവത്തൂർ, കൃഷ്ണ കുമാർ കണ്ണോത്ത് (എസ്.വൈ.എസ്) ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. അബ്ദുൽ ഹകീം സഖാഫി അരിയിൽ തുടങ്ങിയവർ പ്രസംഗിക്കും. 

എസ്. വൈ.എസ് ജില്ലാ പ്രസിഡന്റ്‌, മുഹമ്മദ്‌ റഫീഖ് അമാനി തട്ടുമ്മൽ, ജനറൽ സെക്രട്ടറി കെ.വി. സമീർ മാസ്റ്റർ ചെറുകുന്ന്, പി. ശംസുദ്ദീൻ സഖാഫി കൂനം, മൂസ മുസ്‌ലിയാർ തേർളായി, പി.കെ. ഉമർ മുസ്‌ലിയാർ, ഇബ്‌റാഹീം ബാഖവി ഓണപ്പറമ്പ, പി. മുഹമ്മദലി മൗലവി തിരുവട്ടൂർ, എം. മൻസൂർ അൻസ്വാരി, എം. മഹ്മൂദ് സഖാഫി നരിക്കോട്, മൂസ ഹിശാമി വെള്ളാവ്, കെ.പി. അബ്ദുൽ ജബ്ബാർ ഹാജി, അബ്ദുല്ലത്വീഫ് ബൂസ്വീരി ഗാർഡൻ,  അബ്ദുർറഹ്മാൻ ഫാളിലി വയനാട്, ഇസ്ഹാഖ് അമാനി പെരിയത്തിൽ, എം. മുഹമ്മദ്‌ കുഞ്ഞി അമാനി നരിക്കോട്, ബിലാൽ അമാനി അൽകാമിലി പുഷ്പഗിരി, സൽമാൻ മന്ന, മുഹമ്മദ്‌ റാഫി സഖാഫി കൂനം, കെ.പി. മുഹമ്മദ്‌ അശ്‌റഫ് സഖാഫി സുന്നി നഗർ, കെ.കെ. അബ്ദുർറശീദ്, കെ.പി. മുഹമ്മദ്‌ സിറാജ് മാസ്റ്റർ,  കെ.പി. ശരീഫ് പരിയാരം, സി.കെ. അബ്ദുർറസാഖ് ഏഴോം സംബന്ധിക്കും. 

പത്ര സമ്മേളനത്തിൽ സോൺ പ്രസിഡന്റ്‌ കെ. ഹബീബുല്ല ഹാറൂനി, സ്വാഗതസംഘം ചെയർമാൻ കെ.പി. അബ്ദുൽ ജബ്ബാർ ഹാജി, ജനറൽ കൺവീനർ കെ.പി. മുഹമ്മദ്‌ അശ്‌റഫ് സഖാഫി സുന്നി നഗർ, സോൺ ഭാരവാഹികളായ കെ.കെ. അബ്ദുർറശീദ്, കെ.പി. ശരീഫ് പരിയാരം, സി.കെ. അബ്ദുർറസാഖ് ഏഴോം പങ്കെടുത്തു.

facebook twitter