+

പയ്യന്നൂരിൽ തറവാട് ക്ഷേത്രത്തിൽ മോഷണം : ഭണ്ഡാരത്തിലെ പണവും വിളക്കുകളും കവർന്നു

പയ്യന്നൂരിലെ തറവാട് ക്ഷേത്രത്തിൽ മോഷണം ഭണ്ഡാരത്തിലെ പണവും വിളക്കുകളും കവർന്നു.

 പയ്യന്നൂർ: പയ്യന്നൂരിലെ തറവാട് ക്ഷേത്രത്തിൽ മോഷണം ഭണ്ഡാരത്തിലെ പണവും വിളക്കുകളും കവർന്നു.പെരുമ്പ തായത്തുവയലിലെ തെങ്ങിണൻ തറവാട് ശ്രീ കാവുമ്പായി ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരവും വിളക്കുകളും. മോഷ്ടിച്ചു കൊണ്ടുപോയി.

 വെള്ളിയാഴ്ച വൈകുന്നേരം ക്ഷേത്രത്തിൽ സന്ധ്യാ വിളക്ക് തെളിക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പയ്യന്നൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 70,000 രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾപയ്യന്നൂർ പൊലീസിൽ നൽകിയപരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

facebook twitter