ദാസൻ സ്മാരക അവാർഡ് കണ്ണൂർ ഡി സി സി പ്രസിഡന്റ്‌ മാർട്ടിൻ ജോർജിന്

09:26 AM Oct 25, 2025 | AVANI MV

തളിപ്പറമ്പ്: ആന്തൂർ രക്തസാക്ഷി വി. ദാസന്റെ സ്മരണാർത്ഥം രൂപീകരിച്ച് പ്രവർത്തിക്കുന്ന വി.ദാസൻ സ്മാരക ട്രസ്റ്റ്  വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്ക് നൽകിവരുന്ന അവാർഡിന്  ഇത്തവണ കണ്ണൂർ ജില്ലയിലെ മികച്ച പൊതുപ്രവർത്തകൻ  എന്ന അംഗീകാരം കണ്ണൂർ ഡി സി സി പ്രസിഡന്റ്‌ മാർട്ടിൻ ജോർജിന്  അർഹനായി.ഗാന്ധിയൻ ദർശനങ്ങളിൽ അടിയുറച്ച് ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ സദാ കർമനിരതനായി നടത്തിയത് പരിഗണിച്ചാണ്  കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ് പുരസ്കാരത്തിന് അർഹനായത്. 

ദിവസം മുഴുവനും പൊതുപ്രവർത്തന രംഗത്ത് കർമനിരതനാകുന്ന മാർട്ടിൻ ജോർജ് പൊതുജനങ്ങൾക്കും സംഘടനാ പ്രവർത്തകർക്കും എപ്പോഴും സമീപിക്കാൻ കഴിയുന്ന നേതാവാണ്.പുതുതലമുറയെ പൊതുപ്രവർത്തന രംഗത്തേക്ക് ആകർഷിക്കുവാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾകൊണ്ട് സാധിച്ചിട്ടുണ്ടെന്ന് അവാർഡ് നിർണയ കമ്മിറ്റി വിലയിരുത്തി. വി. ദാസൻ 30 ആം രക്തസാക്ഷിത്വ വാർഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ വെച്ച് പുരസ്‌കാരം നൽകുന്നതാണെന്ന് വി. ദാസൻ സ്മാരക ട്രസ്റ്റ് ചെയർമാൻ ഇ. ടി. രാജീവൻ, ജനറൽ സെക്രട്ടറി സി. വി. വിജയൻ, ട്രഷറർ എ. മോഹനൻ, ഡയറക്ടർ പി. എം. പ്രേംകുമാർ   എന്നിവർ അറിയിച്ചു.

Trending :