മലപ്പുറം : മലബാർ ദേവസ്വം ബോർഡിന് കീഴിലെ മലബാർ ടെമ്പിൾ എംപ്ലോയീസ് വെൽഫെയർ ഫണ്ട് അംഗങ്ങളുടെ മക്കളിൽ 2024-25 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള പാരിതോഷിക വിതരണം കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ വെച്ച് സംഘടിപ്പിച്ചു. ദേവസ്വം റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസു ഉത്ഘാടനം ചെയ്തു.
മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി സി ബിജു അധ്യക്ഷനായി.പാരിതോഷിക വിതരണഉത്ഘാടനം റവന്യു ദേവസ്വം വകുപ്പ് അഡിഷണൽ സെക്രട്ടറി ടി കെ ജയപാൽ നിർവഹിച്ചു. മലബാർ ദേവസ്വം ബോർഡ് മെമ്പർമാരായ കെ സുധാകുമാരി, കെ എൻ ഉദയൻ, മലപ്പുറം ഏരിയ കമ്മിറ്റി ചെയർമാൻ ഒ കെ ബേബി ശങ്കർ, അസിസ്റ്റന്റ് കമ്മീഷണർ കെ കെ പ്രമോദ് കുമാർ, ക്ഷേമനിധി ബോർഡ് മെമ്പർമാരായ സി വി ദാമോദരൻ, പി രാംദാസ്, പി എം സന്ദീപ് ലാൽ, കെ വിഷ്ണു നമ്പൂതിരി,ദേവസ്വം വകുപ്പ് സെക്ഷൻ ഓഫീസർ ഗിരീഷ്, ബോർഡ് സീനിയർ സൂപ്രണ്ട് സി സി ദിനേഷ്, കാടാമ്പുഴ എക്സിക്യൂട്ടീവ് ഓഫീസർ എസ് രഞ്ജൻ എന്നിവർ സംസാരിച്ചു. ക്ഷേമനിധി സെക്രട്ടറിയും അസിസ്റ്റന്റ് കമ്മീണറുമായ ടി ബിനേഷ് കുമാർ സ്വാഗതവും ക്ഷേമനിധി ഓഫീസ് ഹെഡ് ക്ലർക്ക് പി സുരേഷ് നന്ദിയും പറഞ്ഞു.