കണ്ണൂർ: പി. എം. ശ്രീ യിൽ കേരള സർക്കാർ ഒപ്പു വെച്ചത് നിരാശ ജനകമെന്ന് ശാസ്ത്രവേദി കണ്ണൂർ ജില്ലാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. കേരളത്തിലെ ഭൗരിഭാഗം ജനങ്ങളും നാഷണൽ എഡ്യൂക്കേഷൻ പോളിസിയെ വളരെ ആശങ്കയോടെയാണ് കാണുന്നത്. കൺകരൻ്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസനയം സെൻട്രൽ ലിസ്റ്റിലേക്ക് മാറുന്നത് വഴി വലിയ അപകടമാണ് ഉണ്ടാകുവാൻ പോകുന്നത്.
എൻ. ഇ.പി കേരളത്തിൽ അതേപടി നടപ്പിലാക്കുമ്പോൾ നിലവിലുള്ള വിദ്യാഭ്യാസരീതി ആകെ മാറേണ്ടിവരുമെന്നത് മാത്രമല്ല ജാതി, മത, വർഗീയ ശക്തികൾക്ക് വലിയ പിന്തുണനൽകുന്ന രീതിയിലുള്ള ഒന്നായി മാറുമെന്നതിൽ സംശയമില്ല. കേവലം ആയിരം കോടി രൂപയ്ക്ക് വേണ്ടി നമ്മുടെ സംസ്ഥാനത്തെ കേന്ദ്രത്തിൻ്റെ കാൽക്കൽ കൊണ്ടുവെക്കേണ്ടിയിരുന്നില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് ഡോ. ആർ.കെ. ബിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ. രാമചന്ദ്രൻ, എസ് പി. മധുസൂദനൻ, എം. രാജീവൻ, ആർ. ദിനേശ്, ജിതേന്ദ്രൻ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.