+

ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും നടത്തി

കണ്ണൂർ ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓർഗ്ഗനൈസേഷൻ ജില്ലാ സമ്മേളനവും, കുടുംബസംഗമവും കണ്ണൂർ ചേമ്പർ ഹാളിൽ നടന്നു. പ്രതിനിധി സമ്മേളനം കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ഐ.പി.എസും

കണ്ണൂർ : കണ്ണൂർ ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓർഗ്ഗനൈസേഷൻ ജില്ലാ സമ്മേളനവും, കുടുംബസംഗമവും കണ്ണൂർ ചേമ്പർ ഹാളിൽ നടന്നു. പ്രതിനിധി സമ്മേളനം കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ഐ.പി.എസും  കൂടുംബ സംഗമം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.കെ. രത്നകുമാരിയും ഉദ്ഘാടനം ചെയ്തു.

നിസാര കാര്യത്തിൻ്റെ പേരിൽ ബസ് തൊഴിലാളികൾ ഉണ്ടാക്കുന്ന പ്രശ്നത്തിൻ്റെ പേരിൽ ബസുകൾ മുഴുവൻ പണി മുടക്കിയാൽ അതിൻ്റെ മുഴുവൻ നഷ്ടവും മുതലാളിമാർക്കാണ്. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായാൽ പൊലീസുമായി ബന്ധപ്പെട്ട് പരിഹാരം കാണാൻ ശ്രമിക്കണം. തൻ്റെ നാടായ കർണ്ണാടകത്തിൽ ബസ് ഉടമകളെന്ന് പറഞ്ഞാൽ വളരെ ധനികരാണ്. എന്നാൽ കേരളത്തിലെ ബസ് ഉടമകൾ വളരെ പാവപ്പെട്ടവരാണെന്നും ബസിൻ്റെ ലോൺ പോലും തിരിച്ചടക്കാൻ പറ്റാതെ പലരും വിഷമിക്കുന്നതായും മനസിലാക്കാൻ സാധിച്ചതായും യതീഷ് ചന്ദ്ര പറഞ്ഞു. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് പി കെ പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. 25 വർഷം തുടർച്ചയായി ബസ് സർവ്വീസ് നടത്തിവരുന്ന മെമ്പർമാരായ ബസ്സുടമകളെ ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ ആദരിച്ചു.

ആർ ടി ഒ ഇ എസ് ഉണ്ണികൃഷ്ണൻ ഉപഹാരസമർപ്പണം നടത്തി. മെമ്പർമാരായ ബസ്സുടമകളുടെ 2025ൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ സംസ്ഥാന പ്രസിഡണ്ട് പി.കെ.മൂസ്സ  അനുമോദിച്ചു.  എൻ വിദ്യാധരൻ മുഖ്യ പ്രഭാഷണം നടത്തി. എം ടി പ്രകാശൻ, ഒ പ്രദീപൻ, വിവി ശശീന്ദ്രൻ, താവം ബാലകൃഷ്ണൻ, എം എ കരീം, പി കൃഷ്ണൻ, വി എസ് പ്രദീപ്, സി മോഹനൻ, ബിബിൻ ആലപ്പാട്ട്, വിപിൻ കെ വി , ടി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ബസ് വ്യവസായം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ കുറിച്ച് സമ്മേളനം ചർച്ച ചെയ്തു.

facebook twitter