+

അനന്യ മോൾക്ക് സഹപാഠികൾ നിർമ്മിച്ചു നൽകിയ സ്നേഹ വീടിൻ്റെ താക്കോൽ സ്പീക്കർ കൈമാറി

എളയാവൂർ സി.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ  സഹപാഠിക്ക് ഒരു പാർപ്പിടം പദ്ധതി പ്രകാരം അനന്യ മോൾക്ക് നിർമ്മിച്ച് നൽകുന്ന വീടിൻ്റെ താക്കോൽ കൈമാറ്റം സ്പീക്കർ എ.എൻ. ഷംസീർ നിർവ്വഹിച്ചു.

കണ്ണൂർ /വാരം: എളയാവൂർ സി.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ  സഹപാഠിക്ക് ഒരു പാർപ്പിടം പദ്ധതി പ്രകാരം അനന്യ മോൾക്ക് നിർമ്മിച്ച് നൽകുന്ന വീടിൻ്റെ താക്കോൽ കൈമാറ്റം സ്പീക്കർ എ.എൻ. ഷംസീർ നിർവ്വഹിച്ചു.

സഹാനുഭൂതിയാണ് ഇത്തരം കർമ്മം ചെയ്യുന്നതിന് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതെന്നും കരുണയും ആ ദ്രതയും ഉള്ളവരായി വിദ്യാർത്ഥികൾ വളരണമെന്നും സ്പീക്കർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്കൂളിൻ്റെ സിൽവർ ജൂബിലി വർഷത്തിൽ പ്രഖ്യാപിച്ച ക്ഷേമപ്രവർത്തന പദ്ധതിയിൽ ഉൾക്കൊള്ളിച്ചാണ് സഹപാഠിക്ക് പാർപ്പിടം പദ്ധതി ആരംഭിച്ചത്.

പദ്ധതിപ്രകാരം നിർമ്മിക്കുന്ന രണ്ടാമത്തെ വിടാണ് വാരം കടാങ്കോട് റോഡിൽ 18 ലക്ഷം രൂപ ചെലവഴിച്ച് ഭിന്ന ശേഷിക്കാരിയും മികച്ച കലാകാരിയുമായ അനന്യക്കായി  ഒരുക്കിയത്. വിദ്യാർത്ഥികളുടെ സാമ്പത്തിക സഹായത്തിന് പുറമേ രക്ഷിതാക്കളും, പൊതുജനങ്ങളും അധ്യാപകരുടേയും സാമ്പത്തിക സഹായം വീട് നിർമ്മാണത്തിന് ലഭ്യമായിട്ടുണ്ട്. ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സയ്യിദ് സിയാദ് തങ്ങൾ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ പി.പി. സുബൈർ സ്വാഗതം പറഞ്ഞു.

നിർമ്മാണ പ്രവർത്തനം നടത്തിയ രാജീവൻ കണ്ടമ്പേത്തിന് സ്പീക്കർ ഉപഹാരം നൽകി സ്കൂൾ മാനേജർ ഡി.വി. മുഹമ്മദ് ആഷിക്ക് സ്പീക്കർക്കുള്ള ഉപഹാര സമർപ്പണം നടത്തി. കമ്മ്യൂണിറ്റി ലൈബ്രറി പ്രഖ്യാപനം വിദ്യാഭാസ ഉപ ഡയറക്ടർ ഡി. ഷൈനി നിർവ്വഹിച്ചു.

കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സയ്യിദ് സിയാദ് തങ്ങൾ, കോർപ്പറേഷൻ കൗൺസിലർമാരായ ശ്രീജ ആരംഭൻ,പി.പി. വത്സലൻ, കെ.പി. അബ്ദുൾ റസാഖ്, പ്രിൻസിപ്പാൾ സി.സുഹൈൽ പി.ടി.എ പ്രസി: കെ. അബ്ദുൾ റഹ്മാൻ, ുഫ്സിർ മഠത്തിൽ, ഡോക്ടർ ടി.പി. അബ്ദുൾ  ഖാദർ , മുഫ്സിർ മഠത്തിൽ ,കെ.ബാബുരാജ്, പ്രദീപൻ ചാത്തമ്പള്ളി, പി.സി. അബ്ദുൾ ഖാദർ, ജി.രാജേന്ദ്രൻ, ആസാദ് ശശീന്ദ്രൻ, പി. സജയൻ, ടി. സഹീറ തുടങ്ങിയവർ സംസാരിച്ചു. 

കമ്മ്യൂണിറ്റി ലൈബ്രറി പ്രഖ്യാപനം കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്ടർ ഷിനി നിർവ്വഹിച്ചു. സി എച്ച് എം ടാലൻ്റ് ഫെസ്റ്റ് ലോഗോ പ്രകാശനം  മാനേജർ ഡിവി മുഹമ്മദ് ആഷിഖ് നിർവഹിച്ചു.

facebook twitter