കണ്ണൂർ : മാടായിപ്പാറയിൽ തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ചികിത്സയിലായിരുന്ന ഓട്ടോ യാത്രക്കാരനായ യുവാവ് മരണപ്പെട്ടു. മാടായിപ്പാറയിൽ വെച്ച് ഓട്ടോ മറിഞ്ഞ്ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാടായി വെങ്ങര കക്കാടപ്പുറത്തെ ഹസീബ് (25) ആണ് മരണപ്പെട്ടത്.രണ്ടാഴ്ച മുമ്പ് മാടായിപ്പാറയിൽ വെച്ചാണ് അപകടം നടന്നത്.
ഗുരുതരാവസ്ഥയിൽ ചികിത്സക്കിടെ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. പുളിങ്ങോം സ്വദേശി ബഷീറിന്റെയും പഴയങ്ങാടി വെങ്ങര കക്കാടപ്പുറം സ്വദേശിനി സുമയ്യയുടെയും മകനാണ്. സഹോദരി: സന.പഴയങ്ങാടി പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. സഹോദരിയുടെ വിവാഹത്തിനായി ഗൾഫിൽ നിന്നും വന്നതായിരുന്നു. തിരിച്ചു പോകാനിരിക്കെയാണ് അപകടമുണ്ടായത്.
Trending :