+

കണ്ണൂർ പ്രസ് ക്ലബ് റോഡിൽ വാഹനാപകടം : സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് പരുക്കേറ്റു

കണ്ണൂർ പ്രസ് ക്ലബ്  ജംങ്ഷൻ റോഡിൽ വാഹനാപകടം. ശനിയാഴ്ച്ച വൈകിട്ട് മൂന്നരയോടെ കണ്ണൂരിൽ നിന്നും പഴയങ്ങാടിയിലേക്ക് പോകുന്ന പറശിനി മോട്ടോഴ്സ് സ്വകാര്യ ബസും ഫിയറ്റ്കാറുമാണ് കൂട്ടിയിടിച്ചത്.

കണ്ണൂർ : കണ്ണൂർ പ്രസ് ക്ലബ്  ജംങ്ഷൻ റോഡിൽ വാഹനാപകടം. ശനിയാഴ്ച്ച വൈകിട്ട് മൂന്നരയോടെ കണ്ണൂരിൽ നിന്നും പഴയങ്ങാടിയിലേക്ക് പോകുന്ന പറശിനി മോട്ടോഴ്സ് സ്വകാര്യ ബസും ഫിയറ്റ്കാറുമാണ് കൂട്ടിയിടിച്ചത്.

 പഴയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകുന്ന ബസിൽ എതിരെ വന്ന ഫിയറ്റ് കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു. കാർ ഡ്രൈവർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് നിസാര പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.

facebook twitter