+

ബി.പി ഫാറൂഖ് സ്മാരക ഫുട്ബോൾ ഗ്രൗണ്ട് ഉദ്ഘാടനം മേയർ നിർവഹിച്ചു

കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പടന്ന ഡിവിഷൻ മൈതാനപള്ളിയിൽ  നിർമ്മിച്ച ബി.പി ഫാറൂഖ് സ്മാരക ഫുട്ബോൾ ഗ്രൗണ്ടിൻ്റെ ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു.


കണ്ണൂർ  : കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പടന്ന ഡിവിഷൻ മൈതാനപള്ളിയിൽ  നിർമ്മിച്ച ബി.പി ഫാറൂഖ് സ്മാരക ഫുട്ബോൾ ഗ്രൗണ്ടിൻ്റെ ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. പ്രദേശത്തെ കായിക പ്രേമികളുടെ ചിരകാല അഭിലാഷമായിരുന്നു ഇത്. കണ്ണൂരിൻ്റെ വികസന നായകൻ്റെ സ്മരണാർത്ഥം തന്നെയാണ് ഈ ഗ്രൗണ്ട് നിലനിൽക്കേണ്ടത് എന്ന് മേയർ പറഞ്ഞു. നിരവധി വികസന പ്രവർത്തനങ്ങൾ പൂർത്തികരിച്ച് കഴിഞ്ഞു.

ഈ ഡിവിഷനിൽമരക്കാർ കണ്ടിയിൽ തന്നെ ഓപ്പൺ ജിമ്മിൻ്റെയും കാനാമ്പുഴ വ്യൂപോയിൻ്റിൻ്റെയും ഉദ്ഘാടനം ഈ അടുത്താണ് കഴിഞ്ഞത്. ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ പ്രവർത്തികളാണ് ഇവ . അതോടൊപ്പം വളർന്നു വരുന്ന കുട്ടികൾക്ക് കായികപരിശീലനത്തിന് ഏറെ ഉപകാരപ്പെടുന്ന ഒരു ഗ്രൗണ്ട് ആണ് തയാറാക്കിയിരിക്കുന്നത്. ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ  പി.ഷമീമ , എം.പി രാജേഷ്, സയ്യിദ് സിയാദ് തങ്ങൾ,കൗൺസിലർമാരായ കെ.പി അബ്ദുൽ റസാഖ്, പി.വി കൃഷ്ണകുമാർ, സി.എച്ച് ആസിമ, ബീബി, മുസ്ലിം ലീഗ് മൈതാനപള്ളി ശാഖ പ്രസിഡണ്ട് ടി.പി ഷൗക്കത്തലി,യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് സി.എം ഇസുദ്ധീൻ, യൂത്ത് കോൺഗ്രസ് ഈസ്റ്റ്  മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഷിബിലി എന്നിവർ പങ്കെടുത്തു.

facebook twitter