+

കണ്ണൂർ കോർപറേഷൻ താഴെ ചൊവ്വയിൽ നിർമ്മിച്ചവഴിയോരവിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കണ്ണൂർ കോർപ്പറേഷൻ്റെ കീഴിൽ താഴെ ചൊവ്വയിൽ നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. കോർപ്പറേഷൻ്റെ അടിസ്ഥാന വികസനത്തിന് മുൻതൂക്കം നൽകി ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുവാൻ സാധിച്ചിട്ടുണ്ട് എന്നതാണ് ഈ ഭരണ സമിതിയുടെ നേട്ടമെന്ന്  മേയർ പറഞ്ഞു.

കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ്റെ കീഴിൽ താഴെ ചൊവ്വയിൽ നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. കോർപ്പറേഷൻ്റെ അടിസ്ഥാന വികസനത്തിന് മുൻതൂക്കം നൽകി ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുവാൻ സാധിച്ചിട്ടുണ്ട് എന്നതാണ് ഈ ഭരണ സമിതിയുടെ നേട്ടമെന്ന്  മേയർ പറഞ്ഞു.താഴെ ചൊവ്വയിലുള്ള പൊതുമരാമത്ത് വകുപ്പിൻ്റെ അധീനതയിലുള്ള170 ചതുരശ്ര മീറ്റർ സ്ഥലത്താണ് നിർമ്മാണം നടത്തിയിട്ടുള്ളത്. 

രണ്ട് നിലകളിലായി കഫ്റ്റീരിയ, വിശ്രമമുറി, സ്തീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികൾ എന്നിവ ഉൾപ്പെടെ 121 ച മീ വിസ്തൃതിയിലാണ് കെട്ടിടം. കെട്ടിടത്തിന് സമീപത്ത് പാർക്കിംഗ് യാർഡും സജീകരിച്ചിട്ടുണ്ട്. വാർഷിക പദ്ധതിയിൽ പെടുത്തി 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു.ദീർഘദൂര യാത്രക്കാർക്ക് ആവശ്യാനുസരണം ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി ഇന്ദിര, സഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ രാഗേഷ്, എം.പി രാജേഷ്, വി.കെ ശ്രീലത, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ , സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ എസ് ഷഹീദ , കെ.പി അബ്ദുൽ റസാഖ്, ശ്രീജ ആരംഭൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി കെ.സോമസുന്ദരൻ, അരവിന്ദൻ എന്നിവർ പങ്കെടുത്തു.

facebook twitter