അങ്കണവാടിയും വഴിയോര വിശ്രമ കേന്ദ്രവും മന്ത്രി നാടിന് സമർപ്പിച്ചു

09:45 AM Oct 31, 2025 | AVANI MV

കല്യാശേരി:അരയോളം മാതൃക അങ്കണവാടി, നരിക്കോട് ആലിന് സമീപത്തെ വഴിയോര വിശ്രമ കേന്ദ്രം- ടേക്ക് എ ബ്രേക്ക് എന്നിവ സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. എം വിജിൻ എംഎൽഎ അധ്യക്ഷനായി. ഏഴോം ഗ്രാമപഞ്ചായത്ത്  വാർഷിക പദ്ധതിയിൽ വനിത ശിശു വികസന വകുപ്പ്, ജില്ലാ പഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമ പഞ്ചായത്ത്‌ എന്നിവ സംയുക്തമായി 62   ലക്ഷം രൂപ ഉപയോഗിച്ചാണ് അങ്കണവാടി,വഴിയോരവിശ്രമകേന്ദ്രം,ടേക്ക് എ ബ്രേക്ക് എന്നിവ  പൂർത്തീകരിച്ചത് 

ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, വൈസ് പ്രസിഡണ്ട് ഡി. വിമല, ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എൻ ഗീത,  സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ പി അനിൽകുമാർ, പി സുലോചന, പി.കെ വിശ്വനാഥൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ടി മൃദുല, മുൻ പഞ്ചായത്ത് പ്രസിഡണ്ട് മാരായ സി വി കുഞ്ഞിരാമൻ, കെ മനോഹരൻ, ഏഴോം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ ചന്ദ്രൻ, മുൻ ജില്ലാ പഞ്ചായത്ത് അംഗം ആർ അജിത, എം കെ സുകുമാരൻ, ഇ ടി വേണുഗോപാലൻ, വി. പരാഗൻ, എ കെ ജയശീലൻ, എം അബ്ദുള്ള എന്നിവർ സംസാരിച്ചു.