+

കണ്ണൂർ ആർ.ടി ഓഫീസിലെ വിജിലൻസ് റെയ്ഡ് നാടകമെന്ന് ഓൾ കേരള ഓട്ടോ കൺസൾട്ടൻസ് വർക്കേഴ്സ് അസോ. ഭാരവാഹികൾ

ഈക്കഴിഞ്ഞ ശനിയാഴ്ച കണ്ണൂർ ആർ ടി ഓഫീസ് പരിസരത്തെ ഓട്ടോ കൺസൾട്ടന്റ്സ്മാരുടെ ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധ തികച്ചും നാടകമായിരുന്നെന്നും ഇത് ഈ മേഖലയിൽ ജോലി ചെയ്യുന്നവരെ സമൂഹത്തിന് മുന്നിൽമോശക്കാരായി ചിത്രീകരിക്കാനുമായിരുന്നെന്ന് ആൾ കേരള ഓട്ടോ കൺസൾട്ടൻസ് വർക്കേഴ്സ് അസോ. ( സി.ഐ.ടി.യു)

കണ്ണൂർ:ഈക്കഴിഞ്ഞ ശനിയാഴ്ച കണ്ണൂർ ആർ ടി ഓഫീസ് പരിസരത്തെ ഓട്ടോ കൺസൾട്ടന്റ്സ്മാരുടെ ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധ തികച്ചും നാടകമായിരുന്നെന്നും ഇത് ഈ മേഖലയിൽ ജോലി ചെയ്യുന്നവരെ സമൂഹത്തിന് മുന്നിൽമോശക്കാരായി ചിത്രീകരിക്കാനുമായിരുന്നെന്ന് ആൾ കേരള ഓട്ടോ കൺസൾട്ടൻസ് വർക്കേഴ്സ് അസോ. ( സി.ഐ.ടി.യു)
യൂണിയൻ ഭാരവാഹികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

പല ആവശ്യങ്ങൾക്കുള്ള ഫീസും ടാക്സും അടക്കാനുള്ള തുകയുമായി സ്ഥാപനങ്ങൾക്ക് പുറത്ത് നിൽക്കുന്ന ആളുകളുടെ പക്കൽ നിന്നും സംഖ്യബലമായി പിടിച്ചു വാങ്ങി ഉദ്യോഗസ്ഥർക്ക് നൽകേണ്ട പൈസയാണെന്നാരോപിച്ചാണ് വിജിലൻസ് കൊണ്ടുപോയത്. വിജിലൻസിന്റെ ഈ നടപടിയിൽ കേരള ഓട്ടൊ കൺസൾട്ടന്റ് വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) ശക്തമായിപ്രതിഷേധിച്ചു. അകാരണമായി പിടിച്ചെടുത്ത സംഖ്യ തിരിച്ചു നൽകൽ കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ സമരപരിപാടികളുമായി സംഘടനക്ക് മുന്നോട്ട് പോകേണ്ടിവരുമെന്നും ജില്ലാ സിക്രട്ടറി സി പി സുധീർ പറഞ്ഞു. പ്രസിഡണ്ട് സജീവൻ , രാജൻ മാണിക്കോത്ത്, എൻ കെ മോഹനൻ , മധുസൂദനൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

facebook twitter