പയ്യന്നൂർ : ജനത ചാരിറ്റബിൾ സൊസൈറ്റി നവീകരിച്ച മൈക്രോബയോളജി & കെമിസ്ട്രി ലാബിന്റെ ഉദ്ഘാടനം പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ഏ.വി.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ശ്രീജിത്ത് സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ ഇ.ഭാസ്കരൻ, ഡയറക്ടർ കെ.വി.സുധാകരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഡയറക്ടർ പി.വി.രാമചന്ദ്രൻ നന്ദി രേഖപ്പെടുത്തി.