+

പരിയാരം മെഡിക്കൽ കോളേജിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് കൂത്തുപറമ്പ് സ്വദേശി

പരിയാരത്തെകണ്ണൂർ ഗവ മെഡിക്കൽ കോളേജിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് കൂത്തുപറമ്പ് പാട്യം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ജിനേഷാണ് (45) മരണമടഞ്ഞത്. ഇദ്ദേഹത്തിൻ്റെ സഹോദരൻ ആശുപത്രിയിൽ അഡ്മിറ്റായ ജോബേഷിനെ പരിചരിക്കാൻ എത്തിയതായിരുന്നു


കണ്ണൂർ : പരിയാരത്തെകണ്ണൂർ ഗവ മെഡിക്കൽ കോളേജിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് കൂത്തുപറമ്പ് പാട്യം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ജിനേഷാണ് (45) മരണമടഞ്ഞത്. ഇദ്ദേഹത്തിൻ്റെ സഹോദരൻ ആശുപത്രിയിൽ അഡ്മിറ്റായ ജോബേഷിനെ പരിചരിക്കാൻ എത്തിയതായിരുന്നു. ഏഴാം നിലയിൽ 701 -ാം വാർഡിന് പിറകിലെ സ്റ്റെയർകെയ്സിന് സമീപത്താണ് കമിഴ്ന്നു കിടക്കുന്ന നിലയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.

 മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമേ വ്യക്തമാവുകയുള്ളു പരിയാരം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

facebook twitter