+

പാനൂരിൽ ബോംബ് സ്ഫോടനത്തിനിടെ മരിച്ചയാളെ ധീര രക്തസാക്ഷിയാക്കി വിശേഷിപ്പിച്ച് ഡി.വൈഎഫ്.ഐ സമ്മേളനം

പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മരിച്ച യുവാവിനെരക്തസാക്ഷിയാക്കി വിശേഷിപ്പിച്ച് ഡിവൈഎഫ് ഐ സമ്മേളനം ബോംബ് നിർമ്മാണത്തിനിടെയുണ്ടായ  സ്ഫോടനത്തിൽ മരിച്ച പാനൂർ കാട്ടീൻ്റെവിട ഷെറിനെയാണ് രക്തസാക്ഷിയാക്കിയത്.

തലശേരി :പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മരിച്ച യുവാവിനെരക്തസാക്ഷിയാക്കി വിശേഷിപ്പിച്ച് ഡിവൈഎഫ് ഐ സമ്മേളനം ബോംബ് നിർമ്മാണത്തിനിടെയുണ്ടായ  സ്ഫോടനത്തിൽ മരിച്ച പാനൂർ കാട്ടീൻ്റെവിട ഷെറിനെയാണ് രക്തസാക്ഷിയാക്കിയത്.കുന്നോത്ത് പറമ്പ് മേഖലാ സമ്മേളനത്തിലെ രക്തസാക്ഷി പ്രമേയത്തിലാണ് ഷെറിനെ രക്തസാക്ഷിയായി അനുശോചിച്ചത്.

2024 ഏപ്രിൽ 5നായിരുന്നു പാനൂർ മുളിയാത്തോട് ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ഉണ്ടാവുകയും ഷെറിൻ കൊല്ലപ്പെടുകയും ചെയ്‌തത്‌.കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പ് വേളയിലാണ് സംഭവം നടന്നത്. ഷെറിൻ ഉൾപ്പെടെ 15 ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു പ്രതികൾ.ഷെറിനെ ഉൾപ്പെടെ സിപിഎം തള്ളിപ്പറഞ്ഞിരുന്നു. മരണത്തെ തുടർന്ന്  ഷെറിന്റെ വീട്ടിലേക്ക് പ്രാദേശിക സിപിഎം നേതാക്കൾ സന്ദർശനം നടത്തിയിരുന്നു. ഇത് വിവാദമായപ്പോൾ മരണവീട്ടിൽ പോയതാണെന്നാണ് സിപിഎം നേതൃത്വം അന്ന് ന്യായീകരിച്ചത്.

facebook twitter