+

സാമൂഹിക മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം: കർശന നടപടിയെടുക്കുമെന്ന് കണ്ണൂർകലക്ടർ

സാമുദായിക സൗഹാർദം തകർക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തിയാൽ കർശനമായ നടപടികളെടുക്കുമെന്ന് ജില്ലാ കലക്ടർ അരുൺ കെ. വിജയൻ പറഞ്ഞു.

കണ്ണൂർ :സാമുദായിക സൗഹാർദം തകർക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തിയാൽ കർശനമായ നടപടികളെടുക്കുമെന്ന് ജില്ലാ കലക്ടർ അരുൺ കെ. വിജയൻ പറഞ്ഞു. സാമുദായിക സൗഹാർദം സംബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന രാഷ്ട്രീയ, സാമുദായിക നേതാക്കളുടെ ജില്ലാതല യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക മാധ്യമങ്ങളും സൈബർ ഇടവും നിരന്തരമായി നിരീക്ഷിക്കും. ജില്ലയിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനായി എല്ലാവരും കൂട്ടായ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നതായി കലക്ടർ പറഞ്ഞു. സമുദായ സൗഹാർദം സംബന്ധിച്ച യോഗം താഴേ തട്ടിലും നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
യോഗത്തിൽ സിറ്റി പോലീസ് കമ്മീഷണർ പി. നിതിൻരാജ്, റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൽ, അസിസ്റ്റൻറ് കലക്ടർ എഹ്‌തെദ മുഫസ്സിർ, എ.ഡി.എം കലാ ഭാസ്‌കർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മത സാമുദിയക സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു.

Trending :
facebook twitter