ശാസ്ത്രവേദി സംസ്ഥാന ബാലശാസ്ത്ര പുരസ്കാരം അഞ്ചരക്കണ്ടി ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി എസ്. ശ്രീദർശിന്

01:50 PM Nov 05, 2025 | AVANI MV


അഞ്ചരക്കണ്ടി :ഈ വർഷത്തെ ശാസ്ത്ര വേദി സംസ്ഥാന ബാല ശാസ്ത്ര പുരസ്കാരത്തിന് അഞ്ചരക്കണ്ടി ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് ടു സയൻസ് വിദ്യാർത്ഥി ശ്രീദർശ്.എസ്. അർഹനായി.ശാസ്ത്രത്തിൽ സവിശേഷ താൽപര്യം പുലർത്തുകയും മികച്ച ശാസ്ത്ര പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന 10 മുതൽ 17 വയസു വരെ പ്രായമുള്ള കുട്ടികൾക്കാണ് ഈ പുരസ്കാരം ലഭിക്കുന്നത്. 

 കേരള സ്കൂൾ ശാസ്ത്രമേളകളിലെ നേട്ടങ്ങൾ ,സംസ്ഥാന ദേശീയതല ഇൻസ്പയർ അവാർഡ്, സക്കൂറ സയൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ ജപ്പാനിൽ ഇന്ത്യൻ പ്രതിനിധി, ശുഭാംശു ശുക്ലയുമായി വി.എസ്.സി യിൽ നിന്ന് ഓൺലൈൻ സംവദിച്ച വിദ്യാർത്ഥി, വിവിധ ശാസ്ത്ര സെമിനാറുകളിലെ പങ്കാളിത്തം, ശാസ്ത്ര ക്ലാസ്സുകൾ കൈകാര്യം ചെയ്യൽ എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് ശ്രീദർശിന് പുരസ്കാരം ലഭിച്ചത്. ഈ മാസം  തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ശ്രീദർശിന് പുരസ്കാരം നൽകും. പലേരി വെസ്റ്റ് എൽ.പി.സ്കൂൾ അധ്യാപകനായ കെ.പി.ഷജിനിൻ്റെയും മിടാവിലോട് വെസ്റ്റ് എൽ.പി സ്കൂൾ അധ്യാപികയായ എ.സുനീതയുടെയും മകനാണ് ശ്രീദർശ്.