കണ്ണൂർ: പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സബർമതി അക്കാദമി ജില്ലയിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി 'ജനാധിപത്യ ഇന്ത്യയിൽ നെഹ്റുവിന്റെ പ്രസക്തി എന്ന വിഷയത്തിൽ ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു.
നാലു പുറത്തിൽ കവിയാതെ സ്വന്തം കൈപ്പടയിലുള്ള രചനകൾ നവംബർ 14 ന് വൈകിട്ട് 5 മണിക്കുള്ളിൽ അഡ്വ. കെ.വി മനോജ് കുമാർ, സെക്രട്ടറി, സബർമതി അക്കാദമി, കേനന്നൂർ ടവർ,യോഗശാല റോഡ്, കണ്ണൂർ പി.ഒ-670001 എന്നി വിലാസത്തിൽ ലഭിക്കണം. മത്സര വിജയികൾക്ക് യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാന സമ്മാനങ്ങളും സർട്ടിഫിക്കറ്റും ലഭിക്കും. ബന്ധപ്പെടേണ്ട നമ്പർ-94470 35396,99616 64664