+

തളിപ്പറമ്പിൽ വികസന മുരടിപ്പിൻ്റെ അഞ്ച് വർഷം, അഴിമതിയുടെയും...

നഗര സൗന്ദര വൽക്കരണ പ്രവൃത്തി സ്വകാര്യ സ്ഥാപനത്തെ ഒരു മാനദണ്ഡവും പാലിക്കാതെ ഏൽപ്പിച്ചത് സാമ്പത്തിക താൽപ്പര്യം ലക്ഷ്യംവച്ചാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ

തളിപ്പറമ്പ് : നഗര സൗന്ദര വൽക്കരണ പ്രവൃത്തി സ്വകാര്യ സ്ഥാപനത്തെ ഒരു മാനദണ്ഡവും പാലിക്കാതെ ഏൽപ്പിച്ചത് സാമ്പത്തിക താൽപ്പര്യം ലക്ഷ്യംവച്ചാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. എം.എൽ.എയുടെ നേതൃത്വത്തിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ സുതാര്യമായി തളിപ്പറമ്പിൽ നടന്നുവരുന്നുണ്ട്.

ഈ ഘട്ടത്തിലാണ് താൽപ്പര്യപത്രം പോലും ക്ഷണിക്കാതെ ചില വ്യക്തികൾക്ക് നഗരസഭ പ്രവൃത്തി ഏൽപ്പിച്ചത്. രജിസ്ട്രാർ ഓഫിസിന് മുന്നിലെ ബങ്കുകൾ പുനർ നിർമ്മിക്കുക വഴി രണ്ട് സ്റ്റാളുകൾ സ്ഥാപന ഉടമയുടെ കൈയ്യിലെത്തിക്കുക വഴി നഗരസഭക്ക് ലഭിക്കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെടു ത്തിയിരിക്കുന്നത്. മാലിന്യം നീക്കം ചെയ്യുന്ന നിർമ്മൽ ഭാരത് ട്രസ്റ്റിന്റെ പ്രവർത്തനം സുതാര്യമല്ല.

ഇവർ യൂസർ ഫീ വരവ് സംബന്ധിച്ച കണക്കുകളും മാലിന്യങ്ങൾ കൊണ്ടുവരുന്നതിന്റെയും കൊണ്ടുപോകുന്നതി ന്റെയും വിവരങ്ങളും രേഖപ്പെടുത്തുന്നില്ല. ഇതിന് നഗര സഭ ഉദ്യോഗസ്ഥരും സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരും കൂട്ടു നിൽക്കുകയകയാണ്. ഇതിന് പിന്നിൽ വൻ അഴിമതി നടക്കു ന്നതായി സംശയിക്കുന്നുണ്ട്. ബഡ്‌സ് സ്‌കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സുതാര്യമല്ല.

വിദേശത്ത് നിന്ന് പോലും ലഭിക്കുന്ന സാമ്പത്തിക സഹായം വ്യക്തികളുടെ അക്കൗണ്ടുകളിലേക്കാണ് നിക്ഷേപിക്കുന്നത്. സംഭാവനയായി ലഭിക്കുന്ന സാധനസാമഗ്രികൾ നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തുന്നുമില്ല. ആക്രി അഴിമതിയേക്കാൾ  വലിയ അഴിമതിയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. ഹൈവേയിലെ വിളക്കുകളുടെയും ചെടികളുടെയും പരിപാലന കരാറുമായി ബന്ധപ്പെട്ടും സാമ്പത്തിക നഷ്ടമാണ് നഗരസഭയ്ക്കുണ്ടായതെന്നും കൗൺസിലർമാർ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് ഒ. സുഭാഗ്യം, കൗൺസിലർമാരായ  സി.വി ഗിരീഷ്,കെ.എം ലത്തീഫ്, വി. വിജയൻ,  പി. വത്സല എന്നിവർ പങ്കെടുത്തു.

Trending :
facebook twitter