+

അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് ഭരണത്തിലില്ല : മുഖ്യമന്ത്രി

അഴിമതിരഹിതവും ജനപക്ഷവുമായ ഭരണ സംവിധാനമാണ് ഉദ്ദേശിക്കുന്നതെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് ഭരണത്തിലില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിക്കെതിരെ കൂട്ടുനിൽക്കാത്തതുകൊണ്ടാണ് ശക്തമായ നടപടി സ്വീകരിച്ചു മുന്നോട്ടു പോകാനാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.  വിവിധ വകുപ്പുകളിലെ ചീഫ് / ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെ വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനവും 2024 ലെ പ്രവർത്തന മികവിനുള്ള ബാഡ്ജ്  ഓഫ് ഓണർ വിതരണവും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡറക്ടറേറ്റിൽ  നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നല്ല രീതിയിൽ അഴിമതി ഇല്ലാതാക്കാനായിട്ടുണ്ട്. എന്നാൽ പൂർണമായും നീക്കാനായിട്ടില്ല.  അഴിമതിയുടെ വ്യത്യസ്ത പ്രവണതകൾ കണ്ടുവരുന്നുണ്ട്. അഴിമതിക്ക് വല്ലാതെ അടിമപ്പെടുന്ന  മനോഭാവം നമ്മുടെ നാടിന്റെ വിവിധ തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ കാണുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ അതുമായി ബന്ധപ്പെട്ട് അനുമതി നൽകേണ്ടവർ നിർമ്മാണത്തിനാവശ്യമായ തുകയുടെ ഒരു ഭാഗം ലഭിക്കേണ്ടതാണ് എന്ന്  കരുതുന്നത്  അടിസ്ഥാനരഹിതമാണ്. ചെയ്യുന്ന ജോലിക്ക് മാന്യമായ ശമ്പളമാണ് സംസ്ഥാനത്ത് നൽകുന്നത്. അതിനാൽ അഴിമതിക്ക് അടിമപ്പെടരുത്.

ഇന്റേണൽ വിജിലൻസിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർ അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാരിന്റ ശ്രദ്ധയിൽപെടുത്തണം. പൊതുവിൽ നമ്മുടെ വിജിലൻസ് രംഗം സജീവമായി ഇടപെടുന്നുണ്ട്. എന്നിരുന്നാലും ചില തലങ്ങളിൽ അഴിമതി തുടരുന്നുണ്ട്. വൻകിട പദ്ധതികളിൽ മാത്രമല്ല  ചെറുകിട കാര്യങ്ങളിലും തെറ്റായ പ്രവണതകളുണ്ട്.  വിജിലൻസിന്റെ നടപടികളുടെ ഭാഗമായി അഴിമതിയി കുറയ്ക്കാനായിട്ടുണ്ട്. പക്ഷേ ജനങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെടുന്ന ചില വകുപ്പുകളും ആ വകുപ്പുകളിലെ ഏറ്റവും താഴെ തട്ടിലുള്ള ചില ഓഫീസുകളും വളരെ വലിയ തോതിൽ അഴിമതിയുടെ രംഗമായി മാറുന്നുണ്ട്. ചിലർ അതൊരു അവകാശമായി കാണുന്നുണ്ട്. ഓഫീസുകളുമായി ബന്ധപ്പെട്ട് ഏജന്റുമാരും ദല്ലാളുമാരും കാര്യങ്ങൾ നീക്കുന്നുണ്ടെങ്കിൽ കരുതൽ നടപടി ഉണ്ടാകണം. ഒരുതരത്തിലും അഴിമതി പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ല. അഴിമതി  ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടത്. അപ്പോഴാണ് നമുക്ക് പൂർണമായും അഭിമാനിക്കാൻ സാധിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ മനോജ് എബ്രഹാം, എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, ഡി ഐ ജി, ഐ.ജി.പി.  കെ. കാർത്തിക് എന്നിവർ സംബന്ധിച്ചു.

Trending :
facebook twitter