+

അങ്കണവാടി പെൻഷനും ആനുകൂല്യങ്ങൾക്കും 20 കോടി രൂപ അനുവദിച്ചു : മന്ത്രി കെ എൻ ബാലഗോപാൽ

അങ്കണവാടികളിൽ നിന്ന് വിരമിച്ച വരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിനാണ് സഹായം അനുവദിച്ചത്. 

തിരുവനന്തപുരം: അങ്കണവാടികളിൽ നിന്ന് വിരമിച്ച വരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിനാണ് സഹായം അനുവദിച്ചത്. 

വിരമിച്ചവരുടെ പെൻഷൻ വിരമിക്കൽ ആനുകൂല്യം, വിരമിച്ചവരുടെ മരണാനുകൂല്യം തുടങ്ങിയവ നൽകുന്നതിനാണ് സഹായം ആവശ്യപ്പെട്ടത്. സാമ്പത്തിക സ്വയം പര്യാപ്തതയില്ലാത്ത ബോർഡ് സർക്കാർ സഹായത്തോടെയാണ് വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്. ബോർഡിന് പ്രതിമാസ ക്ഷേമനിധി വിഹിതമായി ലഭിക്കുന്നത് 2.15 കോടി രൂപയാണ്. പെൻഷൻ വിതരണത്തിനു മാത്രം മാസം 4. 26 കോടി രൂപ വേണം.  കഴിഞ്ഞ നാലരവർഷത്തിൽ 76 കോടി രൂപയാണ് സർക്കാർ സഹായമായി ബോർഡിന് അനുവദിച്ചത്.

Trending :
facebook twitter