+

സൂപ്പർ ലീഗ് കേരളയിൽ ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടം നാളെ കണ്ണൂരിൽ:കണ്ണൂർ വാരിയേഴ്സ് ഹോം ഗ്രൗണ്ടിൽ തൃശുർ മാജിക് എഫ്സിയുമായി ഏറ്റുമുട്ടും

സൂപ്പർ ലീഗ് കേരളയിൽ പോയിന്റ് പട്ടികയിലെ കൊമ്പൻമാർ തമ്മിൽ നാളെ ഏറ്റു മുട്ടും  ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സിയും തൃശുർ മാജിക് എഫ്സിയും തമ്മിലാണ് മൽസരം.


കണ്ണൂർ: സൂപ്പർ ലീഗ് കേരളയിൽ പോയിന്റ് പട്ടികയിലെ കൊമ്പൻമാർ തമ്മിൽ നാളെ ഏറ്റു മുട്ടും  ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സിയും തൃശുർ മാജിക് എഫ്സിയും തമ്മിലാണ് മൽസരം.   കണ്ണൂർ മുൻസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30 നാണ് മത്സരം. ജയിക്കുന്നവർക്ക് ഒന്നാം സ്ഥാനത്ത് എത്താം. നിലവിൽ നാല് മത്സരങ്ങളിൽ നിന്ന് കണ്ണൂർ വാരിയേഴ്സ് എഫ്സി രണ്ട് ജയവും രണ്ട് സമനിലയുമായി തോൽവി അറിയാതെ എട്ട് പോയിന്റ് നേടിയപ്പോൾ തൃശൂർ മാജിക് എഫ്സി മൂന്ന് ജയവും ഒരു തോൽവിയുമായി ഒമ്പത് പോയിന്റ് സ്വന്താമക്കി പട്ടികയിൽ മുന്നിലാണ്. 

നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ണൂരിൽ പ്രൊഫഷണൽ ഫുട്ബോൾ തിരികെയെത്തുന്ന ആവേശത്തിലാണ് കണ്ണൂരിലെ ഫുട്ബോൾ ആരാധകർ. ഫ്ളഡ് ലൈറ്റ് ഉൾപ്പടെ ജവഹർ സ്റ്റേഡിയത്തിൽ ഒരുക്കങ്ങളെല്ലാം ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു. ആദ്യ സീസണിൽ നിന്ന് സ്വന്തം ആരാധകരടെ മുന്നിൽ കളിക്കാൻ സാധിച്ചതിന്റെ ആവേശത്തിലാണ് കണ്ണൂർ വാരിയേഴ്സ്.  ഐ.എസ്.എൽ, ഐ ലീഗ് താരങ്ങളുടെ പരിചയസമ്പത്തിനൊപ്പം ചാമ്പ്യൻ പരിശീലകൻ ആന്ദ്രേ ചാർണിഷാവിന്റെ ശിഷ്യണത്തിൽ സൂപ്പർ ലീഗിലെ തന്നെ മികച്ചൊരു ടീമായി തൃശൂർ മാജിക് എഫ്സി മാറിയിട്ടുണ്ട്. ഒരു ഗോളടിക്ക് പ്രതിരോധിക്കുന്നതാണ് ടീമിന്റെ ശൈലി. മൂന്ന് മത്സരങ്ങളിൽ നിന്ന് തൃശൂർ ഒരു ഗോള് പോലും വഴങ്ങിയിട്ടില്ല. തുടർച്ചയായി മൂന്ന് മത്സരങ്ങൾ വിജയിക്കുകയും ചെയ്തു. ലെനി റോഡ്രിഗസ് നയിക്കുന്ന മധ്യനിരയും മികച്ചതാണ്. അറ്റാക്കിംങിൽ ഐ ലീഗിലെ ഗോളടി വീരനായിരുന്നു ജോസഫ് മികച്ച നിലവാരത്തിനൊത്ത് ഉയരുന്നില്ലെന്നത് ടീമിനെ അലട്ടുന്ന വിഷയമാണ്.

Trending :
facebook twitter