തലശേരി : മുംബൈ വിമാനതാവളത്തിൽ നിന്നും ഹൃദഘാതം മൂലം മരണമടഞ്ഞ തലശ്ശേരി സൈദാർ പള്ളിക്കു സമീപം താമസിക്കുന്ന ചേറ്റംകുന്ന് നസ്രീനാസിൽ കെ.വി ഖാലിദിന്റെ ഭാര്യ ഷക്കീലയുടെ (62) മൃതദേഹം സ്വദേശത്ത് എത്തിച്ച് വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് തലശ്ശേരി സ്റ്റേഡിയം ജുമാമസ്ജിദ് ഖബർ സ്ഥാനിൽ മറവ് ചെയ്തു.
ഭർത്താവ് ഖാലിദുമൊന്നിച്ചു കുവൈറ്റിലുള്ള മകളുടെ അടുത്തേക്ക് പോകവെ ബുധനാഴ്ച്ച രാത്രിയാണ് ഇവർക്കു ഹൃദയാഘാതമുണ്ടായത്. എയർപോർട്ട് അധികൃതർ ഉടനെ മുംബൈ നനാവതി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 'മക്കൾ: നസ്റീന, റംസിയ, ജെബിൻ സുഹൈൽ, ഷുഹൈബ്, മരുമക്കൾ നിയാസ് വള്ളിയിൽ, റംസി റഫീഖ്, ശിഫ സഹീർ, ലമിയ