+

ആവേശംവിതറും ആയോധനാ കല ദൃശ്യങ്ങളുമായി ജില്ലാതല കളരിപയറ്റ് ചാംപ്യൻഷിപ്പ് ചാലയിൽ നടത്തി

കണ്ണൂർ ജില്ലാ സ്പോർട്സ് കളരിപയറ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ തല കളരിപ്പയറ്റ് ചാംപ്യൻഷിപ്പ് 'ചാല ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.15കളരി സംഘങ്ങളിൽ

കണ്ണൂർ: കണ്ണൂർ ജില്ലാ സ്പോർട്സ് കളരിപയറ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ തല കളരിപ്പയറ്റ് ചാംപ്യൻഷിപ്പ് 'ചാല ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.15കളരി സംഘങ്ങളിൽ നിന്നും 350 ഓളം കളരി അഭ്യാസികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചാംപ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.

ഒരു കായിക ഇനമെന്ന നിലയിൽ കളരിപ്പയറ്റിനെ വളർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇതിൻ്റെ ഭാഗമായാണ് കളരിപ്പയറ്റിനെ കഴിഞ്ഞ സ്കൂൾ ഒളിംപിക്സിൽ ഉൾപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. പുതുതലമുറയിൽ അച്ചടക്കവും ശാരീരികക്ഷമതയും വളർത്താൻ കളരി ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കണ്ണൂർ ജില്ലാ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി കോട്ടൂർ പ്രകാശൻ ഗുരുക്കൾ അദ്ധ്യക്ഷനായി. എടക്കാട് ബ്ളോക്ക് മെമ്പർ കെ.വി ജയരാജൻ, കെ. മോഹനൻ ഗുരുക്കൾ, സി.കെ.ഉമേഷൻ ഗുരുക്കൾ, വി.പ്രസാദ് ഗുരുക്കൾ, കുന്നരു ഗംഗാധരൻ ഗുരുക്കൾ, ഷിബു ഗുരുക്കൾ പടിയൂർ, വി.കെ ദിവാകരൻ പടിയൂർ എന്നിവർ പങ്കെടുത്തു.

വൈകിട്ട് ആറിന് നടക്കുന്നി സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനദാനവും കെ.വി സുമേഷ് എം.എൽ.എ നിർവഹിക്കും.കണ്ണൂർ ജില്ലയിലെ പ്രധാന കളരി സംഘങ്ങളായ ജ്യോതിസ് കളരി സംഘം കോട്ടൂർ, ഭാവന കളരി പൊതുവാച്ചേരി, ചന്ദ്രോദയകളരി മാങ്ങാട് അരയാൽ,രക്ഷ ആയോധനകലാക്ഷേത്രം കീച്ചേരി, നവജീവകളരി പയ്യന്നൂർ, ജീവകളരി കുന്നരു തുടങ്ങിയ 15 ഓളം കളരി സംഘങ്ങളാണ് ആഭ്യാസ കലകളിൽ മാറ്റുരച്ചത്. അഞ്ച് വേദികളിലായി സൂപ്പർ കിഡ്, കിഡ് സബ് ജൂനിയർ, ജൂനിയർ സീനിയർ സൂപ്പർ സീനിയർ വെറ്ററൈൻ വിഭാഗങ്ങളിലായി 350 ഓളം മത്സരാർത്ഥികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു.

District-level-Kalaripayattu-championship-held-in-Chala-with-excitement-and-martial-arts-visuals.jpg

facebook twitter