+

2.020 കിലോ ഗ്രാം കഞ്ചാവുമായി പുഴാതിയിൽ യു.പി സ്വദേശി അറസ്റ്റിൽ

വില്പനക്കായി എത്തിച്ച 2.020 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി മിഥിലേഷ് സിംഗ് (39) നെയാണ്എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്.സിയാദിൻ്റെ നേതൃത്വത്തിൽ

കണ്ണൂർ : വില്പനക്കായി എത്തിച്ച 2.020 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി മിഥിലേഷ് സിംഗ് (39) നെയാണ്എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്.സിയാദിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുഴാതി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 2.020 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായത് . 

എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗംഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കണ്ണൂർ ഭാഗത്തേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ അനിൽ കുമാർ പി കെ, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത്ത് സി, സിവിൽ എക്സൈസ് ഓഫീസർ മാരായഗണേഷ് ബാബു പി വി, മുഹമ്മദ്‌ ഫസൽ കെ ടി, വനിത സിവിൽ എക്സൈസ് ഓഫീസർ രതിക, എന്നിവരും ഉണ്ടായിരുന്നു.

facebook twitter