ആലക്കോട് റബ്ബര്‍പുകപ്പുര കത്തിനശിച്ചു

09:45 AM Dec 06, 2025 | AVANI MV


ആലക്കോട് : ആലക്കോട്പൂവന്‍ചാലിൽ റബ്ബർ പുര കത്തി നശിച്ചുഡെന്‍സണ്‍ തോമസിന്റെ ഉടമസ്ഥതയിലുള്ള വീട്ടുവളപ്പിലെ പുകപ്പുരയാണ് കത്തിനശിച്ചത്.ഇന്നലെവൈകുന്നേരം അഞ്ചയരയോടെയായിരുന്നു സംഭവം.ഡെന്‍സന്‍ തോമസും കുടുംബവും അമേരിക്കയിലാണ്.
റബ്ബര്‍ തോട്ടത്തില്‍ടാപ്പിങ്ങിനായി വീടിന് സമീപം താമസിക്കുന്ന ടാപ്പിംഗ് ജോലിക്കാരാണ് തീപിടിച്ചത് കണ്ട് പോലീസിനേയും അഗ്നിശമനസേനയേയും അറിയിച്ചത്.

500 റബ്ബര്‍ഷീറ്റുകളും പുകപ്പുരയും ഉള്‍പ്പെടെ പൂര്‍ണമായും കത്തിനശിച്ചു. 25,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് തീ പൂര്‍ണമായും അണച്ചത്.വാഹനം കടന്നുചെല്ലാന്‍ പറ്റാത്ത സ്ഥലമായതിനാല്‍ സമീപവാസിയായ ഒരുഅഗ്നിശമന സേനാംഗത്തെ നേരത്തെ തന്ന സേനാ സ്ഥലത്തേക്കയച്ച് തീ പടരുന്നത് തടയാനുള്ള നടപടി സ്വീകരിച്ചിരുന്നു.സേനാംഗങ്ങളായ എം.ജി.വിനോദ്, അനീഷ് പാലവിള, കെ.ധനേഷ്, ടി.നിധിന്‍, ഹോം ഗാര്‍ഡ് എ.സജീന്ദ്രന്‍ എന്നിവരും അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.