തളിപ്പറമ്പ്: പറശിനിക്കടവ് ചോന്നമ്മകോട്ടത്തെ ഭണ്ഡാരം കുത്തി തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍.
കൂരാച്ചുണ്ടിലെ അതുല്‍ ഷാജിയെയാണ്(40)തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച്ച പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം.പറശിനിക്കടവ് ശ്രീമുത്തപ്പന്‍ ക്ഷേത്രത്തിന്റെ അധീനതയിലുള്ള ചോന്നമ്മകോട്ടത്തിന്റെ ഭണ്ഡാരം കമ്പിപ്പാര ഉപയോഗിച്ച് പൊളിക്കാന്‍ ശ്രമിക്കവെ ശബ്ദംകേട്ടെത്തിയ പറശിനിക്കടവിലെ സുരക്ഷാ ജീവനക്കാരന്‍ തുപ്പായി എടക്കാടന്‍ വീട്ടില്‍ ടി.ഇ.ശ്രീജിത്താണ്(45)ഇയാളെ പിടികൂടി പൊലീസില്‍ വിവരമറിയിച്ചത്.
സ്ഥലത്തെത്തിയ പോലീസ് മോഷ്ടാവിനെ കസ്റ്റഡിയിയിലെടുത്തു. ഇയാള്‍ നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.