പഴയങ്ങാടി : കണ്ണൂർ പഴയങ്ങാടിയിൽ യു.ഡി എഫ് കൊട്ടിക്കലാശത്തിൽ അതിക്രമിച്ചു കയറി സി.പി.എം പ്രവർത്തകർ അക്രമിച്ചതായി പരാതി. കല്യാശേരി ബ്ളോക്ക് പഞ്ചായത്ത് മാടായി ഡിവിഷൻ യു ഡി. എഫ് സ്ഥാനാർത്ഥി സി.എച്ച് മുബാസിന് മർദ്ദനമേറ്റു. തലയ്ക്ക് അടിയേറ്റ പരുക്കുകളോടെ മുബാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ പഴയങ്ങാടിയിൽ കൊട്ടിക്കലാശത്തിൽ അക്രമം : യുഡിഎഫ് സ്ഥാനാർത്ഥിക്ക് പരുക്കേറ്റു
08:06 PM Dec 09, 2025
| Kavya Ramachandran