പഴയങ്ങാടി : പഴയങ്ങാടി താവത്ത് ആക്രി കടയിൽ വൻ തീപിടുത്തം. പഴയങ്ങാടി പുഴയോട് ചേർന്ന് നിൽക്കുന്ന ഭാഗത്തുള്ള വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന ആക്രി കടയിലാണ് തീപിടുത്തം ഉണ്ടായത്.ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. പയ്യന്നൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നും എത്തിയ ഫയർ ഫയർഫോഴ്സ് ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വാഹനങ്ങളുടെ എണ്ണ ടാങ്കുകളും ഓയൽ ടാങ്കുകളും പൊട്ടിത്തെറിച്ചത് തീ പടരുവാൻ കാരണമായി. താവം സ്വദേശികളായ രജീഷ്, പ്രമോദ് എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ടി വി എം സ്ക്രാപ്പ് . പൊളിച്ച് നീക്കുവാനായി കൊണ്ടുവന്ന നിരവധി വാഹനങ്ങൾ കത്തി. തീപിടുത്ത സമയത്ത് നാല് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. തീപ്പിടിത്തത്തിൽ ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചതെന്ന് ഉടമ പറഞ്ഞു.