കാങ്കോൽ ഏറ്റു കുടുക്കയിൽ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ കാറും വീടും തകർത്തു

12:08 PM Dec 12, 2025 | AVANI MV

 പയ്യന്നൂര്‍: കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമ പഞ്ചായത്തിലെ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടും കാറും ഒരു സംഘംഅടിച്ചു തകർത്തു.പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ഏറ്റുകുടുക്കയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.വൈശാഖ് ഏറ്റുകുടുക്കയുടെ ബൂത്ത് ഏജന്റായിരുന്ന വി.കെ.ഷിജുവിന്റെ വീടും കാറുമാണ് ആക്രമിച്ചത്.ഇന്ന് പുലര്‍ച്ചെ 12.30 മണിയോടെയാണ് യാണ് സംഭവം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെ.എൽ. 60. എം. 7523നമ്പർകാറിന്റെ ഗ്ലാസുകളെല്ലാം അടിച്ചു തകര്‍ത്ത അക്രമികള്‍ വീടിന്റെ ആറുപാളി ജനൽ ഗ്ലാസുകളും അടിച്ചു തകര്‍ത്തു. 

സംഭവസമയത്ത് വീട്ടില്‍ ഷിജുവിന്റെ അമ്മയും ഭാര്യയും മൂന്നു മക്കളുമാണുണ്ടായിരുന്നത്. ഷിജു തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്റെ വീട്ടിലായിരുന്നു ഉ ണ്ടായിരുന്നത്.അക്രമം കണ്ട് ഭയന്ന മാതാവും ഭാര്യയും മക്കളും നിലവിളിച്ച് വീട്ടില്‍നിന്നും ഇറങ്ങിയോടുകയായിരുന്നു. അഞ്ചോളം പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു.സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് യു.ഡി.എഫ് നേതൃത്വം പറഞ്ഞു. വിവരമറിഞ്ഞ് രാത്രിയിൽ തന്നെ പെരിങ്ങോം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു .വീട്ടുടമ നൽകിയ പരാതിയിൽ പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.