+

തളിപ്പറമ്പ രാജരാജേശ്വര തിരുമുറ്റത്ത് പഞ്ചവാദ്യ മേളം ; 51 കലാകാരന്മാർ അണിനിരക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യം13 ന്

രാജരാജേശ്വര ക്ഷേത്രത്തിൽ വിപുലമായ പഞ്ചവാദ്യവിരുന്നൊരുക്കിക്കൊണ്ട് വാട്സ് ആപ് പഞ്ചവാദ്യ ആസ്വാദകസമിതിയുടെ യാത്ര തുടരുകയാണ്. 13 ന് വൈകീട്ട് 5 മണിക്ക് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര തിരുമുറ്റത്ത് 51 കലാകാരന്മാർ അണിനിരക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യം അരങ്ങേറും. 

തളിപ്പറമ്പ : രാജരാജേശ്വര ക്ഷേത്രത്തിൽ വിപുലമായ പഞ്ചവാദ്യവിരുന്നൊരുക്കിക്കൊണ്ട് വാട്സ് ആപ് പഞ്ചവാദ്യ ആസ്വാദകസമിതിയുടെ യാത്ര തുടരുകയാണ്. 13 ന് വൈകീട്ട് 5 മണിക്ക് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര തിരുമുറ്റത്ത് 51 കലാകാരന്മാർ അണിനിരക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യം അരങ്ങേറും. 

Executive Officer appointed at TTK Devaswom, which includes Taliparamba Rajarajeshwara Temple

ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരാണ് പഞ്ചവാദ്യം നയിക്കുന്നത്. രാജരാജേശ്വര കലാരത്ന പുരസ്ക്കാരത്തിന് അർഹനായ ഏലൂർ അരുൺദേവ് വാര്യരാണ് മദ്ദളപ്രമാണി. 

സാധകധാരാളിത്തവും ഭാവനാസുഷമകളും സമ്മേളിയ്ക്കുന്ന കാവിൽ അജയൻ, മച്ചാട് മണികണ്ഠൻ, മുണ്ടത്തിക്കോട് സന്തോഷ് എന്നിവർ ഇടയ്ക്ക്, കൊമ്പ്, ഇലത്താളം എന്നീ മേഖലകൾക്ക് നേതൃത്വം നൽകും. 13 തിമിലകൾ, 9 മദ്ദളങ്ങൾ, 2 ഇടക്കകൾ, 13 വിതം കൊമ്പ്, ഇലത്താളങ്ങൾ എന്നിങ്ങനെയാണ് വാദ്യനിര. ഡിസംബർ 13 ശനിയാഴ്ച വൈകീട്ട് 5 മണിയ്ക്കാണ് പഞ്ചവാദ്യം ആരംഭിക്കുക. 

facebook twitter