രാത്രിയിൽ കഴിക്കാൻ എന്നും കഞ്ഞി വളരെ നല്ലതാണ്. കഞ്ഞി ആണെങ്കിൽ ദഹനത്തിന് ഉത്തമം. പല തരത്തിലുള്ള കഞ്ഞികൾ നമ്മുക്കിടയിൽ ഉണ്ട്. കൂടുതലും അരിയും ഗോതമ്പും ഉപയോഗിച്ച് ഉണ്ടാക്കുന്നവയാണ്. എന്നാൽ ഇന്ന് റവ കൊണ്ടൊരു കഞ്ഞി ഉണ്ടാക്കിയാലോ? എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യ സാധനങ്ങൾ:
റവ – ഒരു കപ്പ്
പാൽ – ഒരു കപ്പ്
വെള്ളം – ആവശ്യത്തിന്
പഞ്ചസാര – ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി – ആവശ്യത്തിന്
റവ കഞ്ഞി ഉണ്ടാക്കുന്ന വിധം:
ഒരു പാത്രത്തിൽ റവ എടുക്കുക. അതിലേക്ക് പാൽ, വെള്ളം എന്നിവ ആവശ്യത്തിന് ഒഴിച്ച് ഇളക്കുക. നന്നായി യോജിപ്പിച്ച ശേഷം അടുപ്പത്ത് വെക്കുക.തീ കുറച്ച് വെച്ച് ഇടയ്ക്കിടെ ഇളക്കുക. റവ നന്നായി വെന്ത് വരുമ്പോൾ ആവശ്യത്തിന് പഞ്ചസാര ചേർക്കുക. കഞ്ഞി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. ഇത് ചൂടോടെയോ തണുപ്പിച്ചോ കഴിക്കാവുന്നതാണ്.