പയ്യന്നൂർ : പയ്യന്നൂർ നഗരസഭ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കിയ കാര36-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച മുൻ സി പി എംബ്രാഞ്ച് സെക്രട്ടറി വിജയിച്ചു. ഡിവൈ.എഫ്.ഐ. നേതാവും മുൻ സി പി എംബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സി. വൈശാഖ് ആണ് വിജയിച്ചത് 458 വോട്ടിന്റെ ഭൂരിപക്ഷം.
യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ഉനൈസ് 250, എൽ.ഡി എഫ് സ്ഥാനാർത്ഥി പി. ജയൻ - 139 വോട്ടും നേടി. നേതൃത്വവുമായുണ്ടായ ചില പ്രാദേശിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സി പി എം നേതാക്കളുമായി ഇടഞ്ഞ് നിൽക്കുന്ന ഒരു കൂട്ടം സി പി എം പ്രവർത്തകരുടെ പൂർണ്ണ പിന്തുണയോടെയാണ് വൈശാഖ് മത്സര രംഗത്തെത്തിയത്. പാർട്ടി നേതൃത്വം നൽകിയ ബേങ്കിലെ താൽക്കാലിക ജോലി പോലും ഉപേക്ഷിച്ചാണ് പ്രവർത്തകർക്കൊപ്പം തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്.. സി പി എംഉന്നത നേതാക്കൾ ഉൾപ്പെടെ വന്ന് പ്രദേശത്ത്പൊതുയോഗം നടത്തി പ്രസംഗിച്ചിരുന്നുവെങ്കിലും കാരപ്രദേശത്ത് ചലനങ്ങൾ സൃഷ്ടിക്കാനായില്ല.