ഛത്തീസ്ഗഢില്‍ മകന്റെ ലിവ്-ഇൻ പങ്കാളിയെ വിഷം നല്‍കി കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി പിതാവ് .മറ്റൊരു ജാതിയില്‍പ്പെട്ട യുവതിയുമായുള്ള ബന്ധം അംഗീകരിക്കാൻ കഴിയാതിരുന്ന പിതാവ്. യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ചു.
ഛത്തീസ്ഗഢ്, ലോഹാര പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള ബന്ദതോള ഗ്രാമത്തിലാണ് അതിദാരുണമായ ഈ സംഭവം നടന്നത്. പ്രതിയായ ജഹല്‍ പട്ടേലിനെ പൊലിസ് അറസ്റ്റ് ചെയ്തു.പൊലിസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെയാണ് ജഹല്‍ പട്ടേലിന്റെ മകൻ ഭോജ്റാം പട്ടേലും രാജ്നന്ദ്ഗാവ് സ്വദേശിയായ കാമിനി നിഷാദും ഹൈദരാബാദില്‍ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെയാണ് പരിചയപ്പെട്ടതും പ്രണയത്തിലായതും. വിവാഹിതരാകാൻ തീരുമാനിച്ച ഇരുവരും കവർധയിലെ ഭോജ്റാമിന്റെ കുടുംബവീട്ടിലെത്തി.
വിവാഹ കാര്യത്തെക്കുറിച്ച് ഭോജ്റാം വീട്ടുകാരെ അറിയിച്ചെങ്കിലും, കാമിനി മറ്റൊരു ജാതിയില്‍പ്പെട്ട യുവതിയായതിനാല്‍ പിതാവ് ജഹല്‍ പട്ടേലിന് ഇതില്‍ ശക്തമായ എതിർപ്പുണ്ടായിരുന്നു. ഈ ബന്ധം തങ്ങളുടെ കുടുംബത്തിന് അപമാനമാണെന്ന് ജഹല്‍ പട്ടേല്‍ വാദിച്ചു.