+

അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന വിധി ; കെ സി വേണുഗോപാല്‍

ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനത്തിന്റെ വിജയമാണിത്. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അഭിനന്ദനമറിയിക്കുന്നു

അഹന്തക്കും അഹങ്കാരത്തിനും ദുര്‍ഭരണത്തിനും എതിരായ വിധിയാണിതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. യുഡിഎഫ് തരംഗം ആഞ്ഞടിച്ചു. അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന വിധിയാണിത്. ഇതേ വിജയം നിയമസഭയിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനത്തിന്റെ വിജയമാണിത്. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അഭിനന്ദനമറിയിക്കുന്നു. മുഖ്യമന്ത്രിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റിനുള്ള മറുപടിയാണ് ജനം നല്‍കിയിരിക്കുന്നത്. ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കാതെ മുഖ്യമന്ത്രി എന്തുപറയുന്നു എന്നത് ജനം ചിന്തിക്കും. മുഖ്യമന്ത്രിക്ക് ജനങ്ങളുടെ മനസ് അറിയില്ല. സര്‍ക്കാരിന് ഒരിഞ്ച് മുന്നോട്ടു പോകാന്‍ കഴിയില്ല. കേരളത്തില്‍ യുഡിഎഫിന്റെ തിരിച്ചുവരവാണിത്. മുഖ്യമന്ത്രിക്ക് ശബരിമല ഒരു പ്രശ്നമായിരുന്നില്ല. ശബരിമലയെ പുച്ഛിക്കുകയാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ചെയ്തതെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.

സിപിഐഎമ്മിന്റെ ഔദാര്യത്തിലാണ് ബിജെപിയുടെ വിജയം. പിഎം ശ്രീ, ദേശീയപാത അഴിമതി എന്നിവയില്‍ കേന്ദ്രസര്‍ക്കാരിനെ സിപിഐഎം പിന്തുണച്ചു. സിപിഐഎമ്മിന് ഇപ്പോള്‍ പ്രത്യയശാസ്ത്രമില്ല. മോദിയുടെ മുന്നില്‍ കവാത്ത് മറക്കുന്ന ശൈലിയാണ് സിപിഐഎമ്മിന്. സാധാരണക്കാരെ മറന്നുകൊണ്ട് പോകുന്ന സര്‍ക്കാരാണ്. ബിജെപിക്ക് മേയറെ കൊടുത്തതിന്റെ ക്രെഡിറ്റ് സിപിഐഎമ്മിനാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

facebook twitter