+

എൽ.ഡി.എഫ് കുത്തക തകർത്ത് തളിപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത്‌ യു.ഡി.എഫ്

എൽ.ഡി.എഫ് കുത്തക തകർത്ത് തളിപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത്‌ യു.ഡി.എഫ്

കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ മണ്ഡലമായ തളിപറമ്പിൽ ബ്ളോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു. 30 വർഷത്തിന് ശേഷമാണ് സി.പി.എം ബ്ളോക്ക് പഞ്ചായത്ത് പിടിച്ചെടുക്കുന്നത്. യു.ഡി.എഫ് 9 സീറ്റുകൾ നേടിയപ്പോൾ എൽ.ഡി.എഫ് 8 സീറ്റുകളിൽ ഒതുങ്ങി. 

നേരത്തെ സി.പി.എം നേതാവ് സി.എം കൃഷ്ണനായിരുന്നു ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലത്തിൽ ബ്ളോക്ക് പഞ്ചായത്ത് നഷ്ടമായത് സി.പി.എം ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. മണ്ഡല വിഭജനംഎൽ ഡി എഫിന് തിരിച്ചടിയായെന്നാണ് സൂചന തളിപ്പറമ്പ് മണ്ഡലം കൂടി ഉൾപ്പെടുന്ന മയ്യിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ ചരിത്രത്തിലാദ്യമായി നഷ്ടമായതും കൊളച്ചേരി ഡിവിഷൻ പിടിച്ചെടുക്കാൻ കഴിയാത്തതും എൽ.ഡി.എഫിന് ക്ഷീണമായി മാറിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ തളിപ്പറമ്പിൻ്റെ ചുവപ്പിന് മങ്ങലേൽക്കാൻ തുടങ്ങിയിരുന്നു. എൽ.ഡി.എഫ് തരംഗമുണ്ടായിട്ടും യൂത്ത് കോൺഗ്രസ് നേതാവ് വി.പി അബ്ദുൾ റഷീദിനോട് ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് മാത്രമാണ് എം. വി ഗോവിന്ദൻ മാസ്റ്റർ ജയിച്ചത്.

 ഇത് സംസ്ഥാന തലത്തിൽ ചർച്ചയായി മാറിയിരുന്നു. ഇതേ തുടർന്ന് പാർട്ടി സംഘടനാപരമായ തിരുത്തൽ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ പാർട്ടി ഗ്രാമങ്ങൾ ഏറെയുള്ള തളിപ്പറമ്പിൻ്റെ ഇടതുപക്ഷ ആ ഭി മുഖ്യം കുറയുന്നതായാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബ്ളോക്ക് പഞ്ചായത്ത് എൽഡിഎഫിനെ കൈ വിട്ടതോടെ വ്യക്തമാവുന്നത്. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ തളിപ്പറമ്പ് മണ്ഡലത്തിൽ ലീഡ് നേടിയിരുന്നു. ഇതിനു ശേഷം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കായി എൽ.ഡിഎഫ് അനുകുല പ്രദേശങ്ങൾ വാർഡ് വിഭജനത്തിലൂടെ കൂട്ടി ചേർത്തിരുന്നുവെങ്കിലും തിരിച്ചടിയാണ് ഫലമുണ്ടാക്കിയിരിക്കുന്നത്. ഇതുപാർട്ടി ശക്തികേന്ദ്രങ്ങളിൽ നിന്നും വോട്ടു ചോർച്ചയുണ്ടായോയെന്ന ചോദ്യവും ഉയർത്തുന്നുണ്ട്.

facebook twitter